ബഹ്റൈൻ പ്രവാസി നിര്യാതനായി
മനാമ : ബഹ്റൈൻ പ്രവാസിയും കണ്ണൂർ കൂടാളി സ്വദേശിയുമായ നാരായണൻ പാരിക്കൽ (61) നിര്യാതനായി. കിംഗ് ഹമദ് ആശുപത്രിയിൽ രക്തസമ്മർദ്ദം കാരണം രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു.
ബഹ്റൈൻ ഇന്ത്യ ഇന്റർനാഷണൽ എക്സ്ചേഞ്ച് കന്പനിയിൽ 18 വർഷമായി ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹം 30 വർഷത്തോളമായി ബഹ്റൈനിൽ തന്നെയാണ്. ഭാര്യ പ്രമിത നാരായണൻ. മക്കൾ നീമ നാരായണൻ (യു.എ.ഇ എക്സ്ചേഞ്ച്), നീത നാരായണൻ (ബഹ്റൈൻ മോട്ടോർസ് കന്പനി). മരുമകൻ രാഗിൽ രാജ് (അൽ ജനാദ്രിയ കോൺട്രാക്റ്റിംഗ് കന്പനി, ബഹ്റൈൻ), സഹോദരനായ മോഹനൻ ബഹ്റൈനിൽ തന്നെ ജോലി ചെയ്യുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നതായി ബന്ധുക്കൾ അറിയിച്ചു.

