ബഹ്റൈനിൽ മൂന്ന് വർഷത്തിനിടെ 55,004 പുതിയ വാണിജ്യ രജിസ്ട്രേഷനുകൾ; പകുതിയിലധികവും സ്വദേശികളുടേത്


പ്രദീപ് പുറവങ്കര

മനാമ: 2023 ജനുവരി മുതൽ 2025 ഡിസംബർ വരെയുള്ള മൂന്ന് വർഷത്തെ കാലയളവിൽ ബഹ്റൈനിൽ 55,004 പുതിയ വാണിജ്യ രജിസ്ട്രേഷനുകൾ (CR) അനുവദിച്ചതായി വ്യവസായ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 22,568 എണ്ണവും ബഹ്റൈൻ സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ്. പൂർണ്ണമായും പ്രവാസികളുടെ ഉടമസ്ഥതയിലുള്ള 19,057 ബിസിനസുകളും ഈ കാലയളവിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. എം.പി ബാസിമ മുബാറക്കിന് മന്ത്രാലയം നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

പുതിയ രജിസ്ട്രേഷനുകളിൽ 1,843 എണ്ണം ജി.സി.സി (Gulf) പൗരന്മാരുടേതും 11,536 എണ്ണം പങ്കാളിത്ത (Partnership) ബിസിനസുകളുമാണ്. ഇതേ കാലയളവിൽ 26,227 രജിസ്ട്രേഷനുകൾ റദ്ദാക്കപ്പെടുകയും ചെയ്തു. റദ്ദാക്കപ്പെട്ടവയിൽ 77 ശതമാനവും സ്വദേശി ബിസിനസുകളാണ്; പ്രവാസി ഉടമസ്ഥതയിലുള്ളവ 9 ശതമാനവും ജി.സി.സി പൗരന്മാരുടേത് 3 ശതമാനവും പങ്കാളിത്ത ബിസിനസുകൾ 11 ശതമാനവുമാണ്. ഉടമകളുടെ അഭ്യർത്ഥനപ്രകാരമുള്ള ലിക്വിഡേഷൻ, ലയനം, സാമ്പത്തിക പ്രതിസന്ധി, വിപണിയിലെ മാറ്റങ്ങൾ, പുതിയ ജോലിയിൽ പ്രവേശിക്കൽ, ഉടമസ്ഥരുടെ മരണം എന്നിവയാണ് പ്രധാനമായും ലൈസൻസുകൾ റദ്ദാക്കാൻ കാരണമായത്.

മാനേജ്‌മെന്റ് കൺസൾട്ടൻസി മേഖലയിലാണ് ഏറ്റവും കൂടുതൽ പുതിയ രജിസ്ട്രേഷനുകൾ നടന്നത്. ജനറൽ ട്രേഡിങ്, ഫുഡ് ആൻഡ് ബിവറേജ്, ഇന്റീരിയർ ഡെക്കറേഷൻ, കാർഗോ ഹാൻഡ്‌ലിങ്, മാർക്കറ്റിങ്, അഡ്വർടൈസിങ്, റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ എന്നിവയാണ് പുതിയ നിക്ഷേപകർ തിരഞ്ഞെടുത്ത മറ്റ് പ്രധാന മേഖലകൾ.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed