വാ­ഹനാ­പകടത്തിൽ‍ മലയാ­ളി­ മരണപ്പെ­ട്ടു­


മനാമ : നിർ‍ത്തിയിട്ട ട്രക്കിന്റെ പിന്നിൽ‍ പിക്കപ് വാനിടിച്ച് മലയാളി മരിച്ചു. രണ്ട് പേർ‍ക്ക് പരിക്കേറ്റു. ബഹ്‌റൈനിൽ‍ പ്ലഫിക്‌സ് കന്പനിയിൽ‍ സൂപ്പർ‍വൈസറായി ജോലി ചെയ്യുന്ന ആലപ്പുഴ മാവേലിക്കര ചെട്ടിക്കുളങ്ങര തെക്കേവീട്ടിൽ‍ കിഴക്കേതിൽ‍ മധു രാഘവൻ (48) ആണ് മരിച്ചത്. ഇതേ കന്പനിയിലെ ജീവനക്കാരനായ ഡ്രൈവർ‍ കൊല്ലം കടയ്ക്കൽ‍ സുനിൽ‍ നടരാജൻ, പാലക്കാട് ഷൊർ‍ണൂർ‍ സ്വദേശി ഗിരീഷ് എന്നിവരെ പരിക്കുകളോടെ സൽ‍മാനിയ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. മിനാ സൽ‍മാനും ഹിദ്ദ് പാലത്തിനും ഇടയിൽ‍ ഇന്നലെ വൈകീട്ടാണ് സംഭവം. 

എഞ്ചിൻ ഓഫായതിനെ തുടർ‍ന്ന് റോഡിന്റെ അരികിലെ മഞ്ഞവരയ്ക്കുളളിൽ‍ നിർ‍ത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടറുകൾ‍ കയറ്റിയ ട്രക്കിന്റെ പിറകിലിടിച്ചാണ് അപകടമുണ്ടായത്. 

നടുവിൽ‍ നിന്നു വലത്തോട്ടു മറ്റൊരു വാഹനം ട്രാക്ക് മാറി വന്നതിനെ തുടർ‍ന്ന് വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട പിക്കപ്പ് ട്രക്കിലിടിക്കുകയായിരുന്നുവെന്നാണ് ട്രക്കിന്റെ ഡ്രൈവർ‍ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ‍ പിക്കപ്പിന്റെ വലതു ഭാഗം പൂർ‍ണ്ണമായി തകരുകയും തലകീഴായി മറിയുകയും ചെയ്തു. 

ബഹ്‌റൈനിൽ‍ മൂന്ന് വർ‍ഷമായി ജോലി ചെയ്യുന്ന മധു നാല് മാസം മുന്പാണ് നാട്ടിൽ‍ പോയി വന്നത്. യു.എ.ഇ, മസ്‌കത്ത് എന്നിവടങ്ങളിലും ഇതേ കന്പനിക്കായി ജോലി ചെയ്തിരുന്ന മധു 14 വർ‍ഷമായി ഗൾ‍ഫിലെത്തിയിട്ട്. ഭാര്യ സരോജിനി. രണ്ട് മക്കളുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed