വെ­യിൽ‍ കത്തു­ന്പോൾ‍ ദു­രി­തം തി­ന്ന് ചി­ലർ‍


മനാമ : വേ­നൽ‍ കത്തി­കാ­ളു­ന്പോൾ‍ ഗൾ‍­ഫ് രാ­ജ്യങ്ങളിൽ‍ ഏറ്റവു­മധി­കം ബു­ദ്ധി­മു­ട്ടു­ന്ന വി­ഭാ­ഗമാണ് ഡെ­ലി­വറി­ ജീ­വനക്കാർ‍. ഭക്ഷണം, പത്രം എന്നി­വ ഡെ­ലി­വറി­ ചെ­യ്യാ­നാണ് ഇരു­ചക്ര വാ­ഹനങ്ങളെ­ ഇവി­ടെ­ ഉപയോ­ഗപ്പെ­ടു­ത്തു­ന്നത്. ഇവരെ­ സംബന്ധി­ച്ചടു­ത്തോ­ളം ദു­രി­തകാ­ലമാണ് ഓരോ­ വേ­നൽ‍­കാ­ലവും. ഉച്ചനേ­രത്തെ­ ഭക്ഷണം നൽ‍­കു­വാൻ പോ­കു­ന്ന ഡെ­ലി­വറി­ ജോ­ലി­ക്കാ­രാണ് ഏറ്റവു­മധി­കം കഷ്ടപ്പെ­ടു­ന്നത്. തൊ­ഴിൽ‍ മന്ത്രാ­ലയത്തി­ന്റെ­ മധ്യാ­ഹ്നവി­ശ്രമ നി­യമം ഇവർ‍­ക്ക് ബാ­ധകമല്ല. 

ഭക്ഷണം ഓർ‍­ഡർ‍ ചെ­യ്തു­ കഴി­ഞ്ഞാൽ‍ എത്രയും പെ­ട്ടന്ന് അത് ലഭി­ക്കണമെ­ന്ന് ആഗ്രഹി­ക്കു­ന്നവരാണ് ഓരോ­ ഉപഭോ­ക്താ­വും. അതു­കൊ­ണ്ട്തന്നെ­ തി­രക്കി­ട്ട് സാ­ധനങ്ങൾ‍ ഡെ­ലി­വറി­ ചെ­യ്യാ­നാണ് മി­ക്ക ഹോ­ട്ടൽ‍ ഉടമകളും ഡെ­ലി­വറി­ ജീ­വനക്കാ­രോട് ആവശ്യപ്പെ­ടു­ന്നത്. ഇത് കാ­രണം ഓർ‍­ഡർ‍ ലഭി­ക്കു­ന്നത് മു­തൽ‍ ചൂ­ടു­കാ­ലത്ത് വല്ലാ­ത്തൊ­രു­ സമ്മർ‍­ദ്ദത്തി­ലാണ് തങ്ങളെ­ന്ന് ഉമ്മുൽ‍­ഹസത്തി­ലെ­ പ്രമു­ഖ റെ­സ്റ്റോ­റ­ന്റിൽ‍ ജോ­ലി­ ചെ­യ്യു­ന്ന ഡെ­ലി­വറി­ ജോ­ലി­ക്കാ­രൻ പറഞ്ഞു­. കടു­ത്ത ചൂ­ടിൽ‍ തലയിൽ‍ ഹെ­ൽ‍­മറ്റും വെ­ച്ച് വാ­ഹനമോ­ടി­ച്ച് ലക്ഷ്യസ്ഥാ­നത്തേയ്­ക്ക് എത്തു­ന്പോ­ഴേ­യ്ക്കും തളർ‍­ന്ന് പോ­കും. നൽ‍­കു­ന്ന വി­ലാ­സങ്ങൾ‍ തെ­റ്റാ­ണെ­ങ്കിൽ‍ അലച്ചി­ലും അതു­പോ­ലെ­ വർ‍­ദ്ധി­ക്കും. ഇത് കാ­രണം സാ­ധനം എത്തി­ക്കാൻ വൈ­കി­യി­ട്ടു­ണ്ടെ­ങ്കിൽ‍ പഴി­യും ഇതേ­ ഡെ­ലി­വറി­ ജോ­ലി­ക്കാർ‍ തന്നെ­ കേ­ൾ‍­ക്കണം. കൂ­ടാ­തെ­ ചി­ല കെ­ട്ടി­ടങ്ങളിൽ‍ ലി­ഫ്റ്റ് സൗ­കര്യമി­ല്ലെ­ങ്കിൽ‍ നാ­ലും അ‍ഞ്ചും നി­ല കയറി­ വേ­ണം സാ­ധനങ്ങൾ‍ നൽ‍­കാ­ൻ. അവി­ടെ­ എത്തു­ന്പോൾ‍ നൽ‍­കി­യ ഓർ‍­ഡറിൽ‍ മാ­റ്റമു­ണ്ടെ­ന്ന് പറഞ്ഞ് തി­രി­ച്ചയക്കു­ന്ന അനു­ഭവങ്ങളും ഡെ­ലി­വറി­ ജീ­വനക്കാ­ർ‍­ക്ക് ഉണ്ടാ­കു­ന്നു­ണ്ട്. 

വേ­നൽ‍­കാ­ലത്ത് വാ­ഹനാ­പകടങ്ങളും കൂ­ടു­ന്നതാ­യി­ട്ടാണ് ട്രാ­ഫി­ക്ക് മന്ത്രാ­ലയത്തി­ന്റെ­ റി­പ്പോ­ർ‍­ട്ടു­കൾ‍ സൂ­ചി­പ്പി­ക്കു­ന്നത്. ഇരു­ചക്രവാ­ഹനങ്ങളെ­ കണക്കി­ലെ­ടു­ക്കാ­തെ­യാണ് വലി­യ വാ­ഹനങ്ങൾ‍ റോ­ഡി­ലൂ­ടെ­ സഞ്ചരി­ക്കു­ന്നതെ­ന്ന പരാ­തി­യും സൈ­ക്കിൾ‍, ബൈ­ക്ക് എന്നി­വയിൽ‍ സഞ്ചരി­ക്കു­ന്നവർ‍­ക്കു­ണ്ട്. കഴി­ഞ്ഞ ദി­വസം ഗു­ദൈ­ബി­യിൽ‍ വെ­ച്ചു­ണ്ടാ­യ വാ­ഹനപകടത്തിൽ‍ സൈ­ക്കി­ളിൽ‍ സഞ്ചരി­ച്ചു­ന്ന ഖാ­ലിദ് എന്ന കണ്ണൂർ‍ സ്വദേ­ശി­ മരണപ്പെ­ട്ടത് സമാ­നമാ­യ സാ­ഹചര്യത്തി­ലാ­യി­രു­ന്നു­. തങ്ങളു­ടെ­യും പ്രി­യപ്പെ­ട്ടവരു­ടെ­ വയർ‍ നി­റയ്ക്കാൻ ഈ വെ­യി­ലത്തും കഷ്ടപ്പെ­ട്ട് ഓടു­ന്ന ഡെ­ലി­വറി­ ജീ­വനക്കാ­രോട് കാ­രു­ണ്യം കാ­ണി­ക്കണമെ­ന്ന ആവശ്യമാണ് അവർ‍­ക്കു­ള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed