ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കുള്ള വിസ രഹിത പ്രവേശനം മലേഷ്യ അവസാനിപ്പിക്കുന്നു


ഷീബ വിജയൻ


കോലാലമ്പൂർ: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് അനുവദിച്ചിരുന്ന വിസ രഹിത പ്രവേശന സൗകര്യം 2027 ജനുവരി ഒന്ന് മുതൽ അവസാനിപ്പിക്കാൻ മലേഷ്യ തീരുമാനിച്ചു. ഇതോടെ യാത്രക്കാർ എത്തുന്നതിന് മുൻപ് സാധുവായ വിസ എടുക്കേണ്ടിവരും. നവംബർ 17-ലെ അറിയിപ്പിലൂടെ മലേഷ്യൻ ഇമിഗ്രേഷൻ വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2026 ഡിസംബർ 31 വരെ വിസ രഹിത പ്രവേശന സൗകര്യം തുടരും.

2026 ഡിസംബർ ഒന്ന് മുതൽ മലേഷ്യയുടെ ഔദ്യോഗിക 'മൈവിസ' (MyVISA) ഓൺലൈൻ പോർട്ടൽ വഴി വിസയ്ക്ക് അപേക്ഷിക്കാം. യാത്രയ്ക്ക് മൂന്ന് ദിവസം മുൻപായി മലേഷ്യ ഡിജിറ്റൽ അറൈവൽ കാർഡ് (MDAC) സമർപ്പിക്കുകയും വേണം. ഏത് തരം വിസയാണ് ഇന്ത്യക്കാർ എടുക്കേണ്ടതെന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ സെപ്റ്റംബറിൽ ക്വാലാലംപൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉന്നയിച്ച ആശങ്കകളെ തുടർന്നാണ് ഈ മാറ്റം. ജോലി തേടി മലേഷ്യയിലേക്ക് എത്താൻ വിസ രഹിത സൗകര്യം ദുരുപയോഗം ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നതായി ഹൈക്കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്ത്യയിലെയും മലേഷ്യയിലെയും അനധികൃത ഏജന്റുമാർ ജോലി വാഗ്ദാനം ചെയ്ത് നിരവധി ഇന്ത്യക്കാരെ ആകർഷിക്കുകയും, 30 ദിവസത്തെ സൗജന്യ താമസത്തിനായി ടൂറിസ്റ്റ് വിസയിൽ യാത്ര ക്രമീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് നയതന്ത്ര കാര്യാലയം ചൂണ്ടിക്കാട്ടി. 30 ദിവസത്തിന് ശേഷം ഇവർ അനധികൃത താമസക്കാരായി മാറുകയും ചൂഷണങ്ങൾക്ക് ഇരയാകുകയും ചെയ്യുന്നു. അനുമതിയില്ലാതെ ജോലി ചെയ്യുന്നത് ഓവർസ്റ്റേ, കസ്റ്റഡി, ചൂഷണം, നിയമനടപടികൾ എന്നിവയ്ക്ക് ഇടയാക്കുമെന്നും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

article-image

saddsds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed