ജില്ലാ കപ്പ് & വെറ്ററൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് നവംബർ 12 മുതൽ 14 വരെ സിഞ്ചിൽ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ '40 ബ്രതേഴ്സ് ക്ലബ്ബ്' സംഘടിപ്പിക്കുന്ന ജില്ലാ കപ്പ് & വെറ്ററൻസ് കപ്പ് സീസൺ 4 നവംബർ 12, 13, 14 തീയതികളിൽ സിഞ്ചിലെ അൽ അഹ്‌ലി ഗ്രൗണ്ടിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നവംബർ 12-ന് രാത്രി 9:30-ന് സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ വർണ്ണാഭമായ ചടങ്ങുകളോടെ ടൂർണമെന്റിന് തുടക്കമാകും. കേരളത്തിലെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നീ ആറു ജില്ലകളിൽ നിന്നുള്ള പ്രമുഖ താരങ്ങളെ അണിനിരത്തി ആറു ജില്ലാ ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഇതിനുപുറമെ, 45 വയസ്സിനു മുകളിൽ പ്രായമുള്ള കളിക്കാരെ ഉൾപ്പെടുത്തി വെറ്ററൻസ് കപ്പ് സീസൺ 4-ഉം ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.
ജില്ലാ കപ്പിലെ ഓരോ ടീമിനും ഇന്ത്യയിൽ നിന്നുള്ള ഏത് മൂന്ന് കളിക്കാരെയും ഗസ്റ്റ് പ്ലെയർ ആയി ഉൾപ്പെടുത്താം. ബഹ്‌റൈൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ്റെ (BIFA) നിയമങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടായിരിക്കും മത്സരങ്ങൾ നടക്കുകയെന്ന് സംഘാടകർ വ്യക്തമാക്കി. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ ആവേശകരമായ മത്സരങ്ങൾക്കൊപ്പം വിവിധയിനം കലാപരിപാടികളും ഫുഡ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഗ്രൂപ്പ് അക്കാദമിയുടെയും ഗ്രിപ് അക്കാദമിയുടെയും ആഭിമുഖ്യത്തിൽ 11 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഫുട്ബോൾ പ്രദർശന മത്സരവും ഉണ്ടായിരിക്കും.
വാർത്താസമ്മേളനത്തിൽ 40 ബ്രതേഴ്സ് പ്രസിഡന്റ് അബ്ദുല്ല ഗ്രോ, സെക്രട്ടറി മുസ്തഫ ടോപ്‌മാൻ, ട്രഷറർ ഇസ്മായിൽ എലത്തൂർ, പ്രോഗ്രാം കൺവീനർ റഷീദ് വടക്കാഞ്ചേരി, മീഡിയ കൺവീനർ ശിഹാബ് പ്ലസ്, രക്ഷാധികാരി ഖലീൽ സ്കൈ വീൽ, വൈസ് പ്രസിഡന്റ് ശറഫുദ്ധീൻ മാട്ടൂൽ, കോഡിനേറ്റർ ജലീൽ ജെ.പി.കെ. എന്നിവർ സംബന്ധിച്ചു.
sdfsdf

