കാരുണ്യ പ്രവർത്തനങ്ങളുടെ തിളക്കത്തിൽ ബഹ്‌റൈൻ തിരൂർ കൂട്ടായ്മയുടെ ഒൻപതാം വാർഷികാഘോഷം സമാപിച്ചു


പ്രദീപ് പുറവങ്കര

മനാമ: സാമൂഹിക സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ബഹ്‌റൈൻ തിരൂർ കൂട്ടായ്മയുടെ ഒൻപതാം വാർഷികാഘോഷം നബി സാലഹ് സ്വിമ്മിംഗ് പൂൾ പരിസരത്ത് വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നാട്ടിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സതേടുന്ന അർഹരായ രോഗികൾക്ക് വീൽചെയറുകൾ വിതരണം ചെയ്യുന്നതിനുള്ള ധനസഹായം ഔദ്യോഗികമായി കൈമാറി. തിരൂർ താലൂക്കിലെ വിവിധ ഗവൺമെന്റ് ഹെൽത്ത് സെന്ററുകളെ ആശ്രയിക്കുന്ന രോഗികൾക്ക് ആവശ്യമായ വീൽചെയറുകൾ എത്തിക്കുന്ന ഈ പദ്ധതി, കൂട്ടായ്മയുടെ സാമൂഹിക പ്രതിബദ്ധതയുടെ മറ്റൊരു നാഴികക്കല്ലാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സംഘടനയിലെ അംഗങ്ങളും കുടുംബാംഗങ്ങളും നിരവധി അഭ്യുദയകാംക്ഷികളും സംബന്ധിച്ചു. കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരികളായ ഷമീർ പൊട്ടച്ചോല, അഷ്‌റഫ് പൂക്കയിൽ, പ്രസിഡന്റ് ഇസ്മായിൽ കൈനിക്കര, ജനറൽ സെക്രട്ടറി നജ്മുദ്ദീൻ, ഓർഗനൈസിംഗ് സെക്രട്ടറി റമീസ് തിരൂർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

കൂടാതെ ജല്ലൂസ് ഫുഡ് ട്രേഡിംഗ് കമ്പനി ഡയറക്ടർ ഹിജാസ്, അറേബ്യൻ ബ്രോസ്റ്റ്ററസ് പ്രതിനിധി മുജീബ് റഹ്മാൻ, കനോലി നിലമ്പൂർ കൂട്ടായ്മയുടെ പ്രതിനിധികളായ അൻവർ നിലമ്പൂർ, സാജിദ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി. മുജീബ്റഹ്മാൻ, അയ്യൂബ് മുണ്ടേക്കാട്ട്, മമ്മുക്കുട്ടി, ജിതിൻ ദാസ്, ഫാറൂഖ് പാൻബസാർ, താജുദ്ദീൻ, റഹീം, റഷീദ്, ശ്രീനിവാസൻ, സതീശൻ പടിഞ്ഞാറേക്കര, ഷംസു കുറ്റൂർ, ഉസ്മാൻ പാറപ്പുറം, യാസിർ, ആബിദ് എന്നിവരും പരിപാടികൾക്ക് സജീവ സാന്നിധ്യമായി.

ആഘോഷരാത്രിക്ക് മാറ്റുകൂട്ടിക്കൊണ്ട് കൂട്ടായ്മയിലെ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. സദസ്സിനെ ആകർഷിച്ച ഈ കലാവിരുന്നുകൾ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed