ബഹ്‌റൈനിൽ ഫെഡിന്റെ ഓണാഘോഷം 2026 വർണാഭമായി; കലാപരിപാടികളും ഓണസദ്യയും ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക-ജീവകാരുണ്യ സംഘടനയായ 'ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട്' (FED) സംഘടിപ്പിച്ച 'ഓണാഘോഷം 2026' വിപുലമായ പരിപാടികളോടെ നടന്നു. മലയാളി കുടുംബങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ടും ആഘോഷം ശ്രദ്ധേയമായി.

ഫെഡ് പ്രസിഡന്റ് സ്റ്റീവൻസൺ മെൻഡസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം ആശംസിച്ചു. ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് സംഘടനയുടെ ജീവകാരുണ്യ-സാംസ്കാരിക പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഐ.സി.ആർ.എഫ് (ICRF) ചെയർമാൻ അഡ്വ. വി.കെ. തോമസ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പി ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ നേർന്നു.

ഫെഡ് രക്ഷാധികാരി മാണിക്യ മേനോൻ, മാധ്യമ പ്രവർത്തകൻ ജലീൽ അബ്ദുല്ല, ബഷീർ അമ്പലായി, നജീബ് കടലായി, മിഥുൻ മോഹൻ, ഇ.വി. രാജീവൻ, അസീൽ അബ്ദുൽ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. വനിതാവേദി ഭാരവാഹികളായ നിക്സി ജെഫിൻ, ജിഷ്ണ രഞ്ജിത്ത് എന്നിവരും ചടങ്ങിൽ സംസാരിച്ചു.

ചിൽഡ്രൻസ് വിങ് അംഗങ്ങളുടെ ബാൻഡ് പ്രകടനം, ക്ലോഡി ജോഷിയുടെ നേതൃത്വത്തിലുള്ള ഗാനമേള, സോപാനം കലാസമിതിയുടെ ചെണ്ടമേളം എന്നിവ ആഘോഷങ്ങൾക്ക് ആവേശം പകർന്നു. പ്രോഗ്രാം കൺവീനർ സിൻസൺ പുലിക്കോട്ടിലിന്റെയും എന്റർടൈൻമെന്റ് കൺവീനർ ക്ലോഡി ജോഷിയുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടികളുടെ ഏകോപനം നിർവഹിച്ചു. വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു.

article-image

dssaas

article-image

sddsads

article-image

cdsds

article-image

sdadsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed