ഐ സി എഫ് സ്നേഹസംഗമം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ് ) ബഹ്റൈൻ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഉമ്മുൽ ഹസം റീജിയൻ കമ്മിറ്റി സ്നേഹ സംഗമം സംഘടിപ്പിച്ചു. ഉമ്മുൽ ഹസം സുന്നി സെന്ററിൽ നടന്ന സംഗമം അബ്ദുറസാഖ് ഹാജി ഇടിയങ്ങരയുടെ അദ്ധ്യക്ഷതയിൽ ഐ. സി. എഫ്. ഇന്റർ നാഷണൽ ഡപ്യൂട്ടി പ്രസിഡണ്ട് അഡ്വ: എം സി അബ്ദുൽ കരീം ഹാജി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രവാചക ജീവിതത്തെ കുറിച്ച് പ്രശസ്ത എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ എഴുതി ഐ. സി. എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച ‘സ്‌നേഹമായ്, ആര്‍ദ്രമായ്’ എന്ന പുസ്തകവിതരണവും നടന്നു. പ്രവീൺ ഉമ്മുൽ ഹസം , ബാബു എന്നിവർ സംസാരിച്ചു. ഐ. സി എഫ് റീജിയൻ സെക്രട്ടറി അസ് കർ താനൂർ സ്വാഗതവും അസീസ് പൊട്ടച്ചിറ നന്ദിയും പറഞ്ഞു.
asassas

