തംകീൻ ഫണ്ട് തട്ടിപ്പ്: വ്യാജ തൊഴിൽ തട്ടിപ്പിൽ രണ്ട് പ്രതികൾക്ക് 10 വർഷം തടവും 10,000 ദീനാർ പിഴയും


പ്രദീപ് പുറവങ്കര

ബഹ്‌റൈൻ ലേബർ ഫണ്ടിന്റെ (തംകീൻ) സാമ്പത്തിക പിന്തുണ ദുരുപയോഗം ചെയ്ത് വ്യാജ തൊഴിൽ തട്ടിപ്പ് നടത്തിയ രണ്ട് വ്യത്യസ്ത കേസുകളിൽ പ്രതികൾക്ക് കഠിന ശിക്ഷ വിധിച്ച് കോടതി. രണ്ട് പ്രതികൾക്കും 10 വർഷം വീതം തടവും 10,000 ബഹ്‌റൈൻ ദീനാർ വീതം പിഴയുമാണ് ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി വിധിച്ചിരിക്കുന്നത്. തംകീൻ നൽകുന്ന സാമ്പത്തിക പിന്തുണ അനധികൃതമായി നേടിയെടുക്കുന്നതിനായി രണ്ട് സ്ഥാപനങ്ങളിൽ ജീവനക്കാരെ വ്യാജമായി രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

തങ്ങളുടെ നിരീക്ഷണ-പരിശോധന വിഭാഗത്തിന്റെ പരിശോധനയിൽ സംശയാസ്പദമായ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് തംകീൻ പബ്ലിക് പ്രോസിക്യൂഷന് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വ്യാജരേഖ ചമയ്ക്കലും ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ചതും വ്യക്തമായത്. പബ്ലിക് പ്രോസിക്യൂഷൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കേസുകൾ കോടതിയുടെ പരിഗണനയ്ക്ക് വിട്ടത്. തുടർന്നാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾക്ക് കോടതി കനത്ത ശിക്ഷ വിധിച്ചത്.

തങ്ങളുടെ പിന്തുണ ലഭിക്കുന്ന സ്ഥാപനങ്ങളിലും ഗുണഭോക്താക്കളിലും കർശന നിരീക്ഷണം തുടരുമെന്ന് തംകീൻ അധികൃതർ വ്യക്തമാക്കി. വ്യാജ തൊഴിൽ തട്ടിപ്പുകൾ, വേതന കൃത്രിമങ്ങൾ, രേഖകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾക്കായി തുടർന്നും പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതർ അറിയിച്ചു.

article-image

േ്്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed