ഗദേഹ ജൂനിയർ' യുവജന പരിശീലന ക്യാമ്പ്: 400 പെൺകുട്ടികൾ കോഴ്സ് പൂർത്തിയാക്കി


പ്രദീപ് പുറവങ്കര

മനാമ: റോയൽ ഗാർഡും സ്റ്റുഡിയോ മാസ്റ്ററും സംയുക്തമായി സംഘടിപ്പിച്ച 'ഗദേഹ ജൂനിയർ' യുവജന പരിശീലന ക്യാമ്പിന്റെ മൂന്നാം ബാച്ചിന്റെ ഗ്രാജുവേഷൻ ചടങ്ങ് വ്യാഴാഴ്ച ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടന്നു. 400 പെൺകുട്ടികളാണ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയത്. ക്യാമ്പിന്റെ ഈ പതിപ്പിൽ പങ്കെടുത്ത രണ്ടായിരത്തോളം പേരിൽ നിന്നുള്ളവരാണ് ഈ ബാച്ച്.

പങ്കെടുക്കുന്നവരുടെ വ്യക്തിത്വ വികസനം, ആത്മവിശ്വാസം വളർത്തൽ, അച്ചടക്കം, കൂട്ടായ്മയുടെ പ്രാധാന്യം, വിവിധ കഴിവും പ്രായോഗിക നൈപുണ്യവും വളർത്തിയെടുക്കൽ എന്നിവ ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഗ്രാജുവേഷൻ ചടങ്ങിൽ വിശിഷ്ടാതിഥികളുടെ പ്രസംഗങ്ങൾ, പങ്കെടുത്തവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന വീഡിയോകൾ, കവിതാപാരായണം, ആകർഷകമായ മിലിട്ടറി ഡിസ്‌പ്ലേ, കൂട്ട പ്രതിജ്ഞ എന്നിവ ഉൾപ്പെടുത്തിയിരുന്നു.

article-image

jgjkgj

You might also like

  • Lulu Exchange
  • Straight Forward

Most Viewed