മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സോഷ്യൽ മീഡിയ ഉപയോഗിച്ചു: 60-കാരൻ അറസ്റ്റിൽ


പ്രദീപ് പുറവങ്കര

മനാമ: മതപരമായി ആദരിക്കപ്പെടുന്ന വ്യക്തികളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയ 60-കാരൻ പിടിയിൽ. ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു.

സോഷ്യൽ മീഡിയ ഉപയോക്താക്കൾ രാജ്യത്തെ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും, നിയമവിരുദ്ധമായ വിവരങ്ങളോ ഉള്ളടക്കങ്ങളോ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

article-image

dfgfdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed