റയ്യാൻ സ്റ്റഡി സെന്റർ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യയുടെ എൺപതാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി റയ്യാൻ സ്റ്റഡി സെന്റർ വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആക്ടിങ് പ്രസിഡന്റ് സി.എം. അബ്ദു ലത്വീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകൻ സാദിഖ് ബിൻ യഹ്‌യ സ്വാഗതം ആശംസിച്ചു. മദ്രസ പ്രിൻസിപ്പൽ അബ്ദു ലത്വീഫ് ചാലിയം പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി കാലിഗ്രാഫി, ഡ്രോയിങ്, പ്രസംഗമത്സരം എന്നിവ നടന്നു. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ഹംസ അമേത്ത്, ഹനീഫ് പി.പി., ഫഖ്‌റുദ്ദീൻ അലി അഹ്മദ്, ഷബീർ ഉമ്മുൽഹസ്സം എന്നിവർ വിതരണം ചെയ്തു. വസീം അഹ്മദ് അൽ ഹികമി, സ്വാലിഹ് അൽ ഹികമി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഫഖ്‌റുദ്ദീൻ അലി അഹ്മദ് നന്ദി രേഖപ്പെടുത്തി.

article-image

xgvx

You might also like

  • Lulu Exchange
  • Straight Forward

Most Viewed