ഫോർമുല 1 മലേഷ്യൻ ഗ്രാൻഡ് പ്രി: കുവാലാലംപൂരിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളുമായി ഗൾഫ് എയർ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ കുവാലാലംപൂരിലേക്ക് പ്രത്യേക ഇളവുകളോടെ ടിക്കറ്റുകൾ പ്രഖ്യാപിച്ചു. ഫോർമുലാ 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രി 2026 ഇൻ മലേഷ്യ മത്സരങ്ങളുടെ ഭാഗമായാണ് യാത്രാപ്രേമികൾക്കായി ഈ പ്രത്യേക നിരക്കുകൾ അവതരിപ്പിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 15 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് വൺവേ ഇക്കോണമി ക്ലാസിന് ടാക്‌സുകൾ ഉൾപ്പെടെ 65 ബഹ്‌റൈനി ദീനാർ മുതൽ നിരക്കുകൾ ലഭ്യമാകും. ബഹ്‌റൈനിൽ നിന്ന് കുവാലാലംപൂരിലേക്കുള്ള ഗൾഫ് എയറിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ സെപ്റ്റംബർ 29-ന് ആരംഭിക്കും. സെപ്റ്റംബർ 29 മുതൽ 2027 മാർച്ച് 27 വരെയുള്ള യാത്രകൾക്കാണ് ഈ ഓഫർ ലഭിക്കുക.

യാത്രക്കാർക്കായി പ്രത്യേക യാത്രാ പാക്കേജുകളും ഗൾഫ് എയർ ഹോളിഡേയ്‌സ് ഒരുക്കിയിട്ടുണ്ട്. വിമാന ടിക്കറ്റ്, താമസം, എയർപോർട്ട് ട്രാൻസ്ഫർ, എഫ്1 മത്സരങ്ങളുടെ അനുഭവം എന്നിവ ഉൾക്കൊള്ളുന്ന ആകർഷകമായ പാക്കേജുകൾ യാത്രക്കാരുടെ ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാം.

ഫോർമുല 1 മലേഷ്യൻ ഗ്രാൻഡ് പ്രിയുടെ പ്രധാന സ്പോൺസർമാരായ ഗൾഫ് എയർ, കായിക പ്രേമികൾക്ക് ലോകോത്തര യാത്രാനുഭവം നൽകാൻ സജ്ജമാണ്. പെട്രോനാസ് ട്വിൻ ടവേഴ്സ് ഉൾപ്പെടെ നിരവധി കാഴ്ചകളും സംസ്കാരവും സമ്മാനിക്കുന്ന കുവാലാലംപൂരിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഗൾഫ് എയർ വെബ്‌സൈറ്റ് (gulfair.com), ലോകമെമ്പാടുമുള്ള കോൺടാക്റ്റ് സെന്ററുകൾ, സെയിൽസ് ഓഫീസുകൾ, അംഗീകൃത ട്രാവൽ ഏജൻസികൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

article-image

dsesesrw3s

You might also like

  • Lulu Exchange
  • Straight Forward

Most Viewed