സ്വാതന്ത്ര്യദിനാഘോഷ നിറവിൽ ബഹ്റൈൻ ഇന്ത്യൻ എംബസി
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയിൽ വർണ്ണാഭമായ പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിച്ചു. ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് ഇന്ത്യൻ പതാക ഉയർത്തുകയും, രാഷ്ട്രപതി ദ്രൗപദി മുർമ്മുവിന്റെ സന്ദേശം വായിക്കുകയും ചെയ്തു.
തുടർന്ന് വന്ദേഭാരത ഗാനാലപനം ബഹ്റൈൻ കേരളീയ സമാജത്തിലെ ഗായകസംഘം അവതരിപ്പിച്ചു. സ്വാതന്ത്യദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഭാരത് ഖോ ജാനിയേ ക്വിസ് മത്സരത്തിന്റെ വിജയികളായ അഞ്ച് പേർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
എംബസി ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, സാമൂഹിക പ്രവർത്തകർ തുടങ്ങി ഇന്ത്യൻ പ്രവാസി സമൂഹത്തിലെ നിരവധി അംഗങ്ങൾ പങ്കെടുത്തു.
xgdgf

