ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ബഹ്‌റൈൻ രാജാവും കിരീടാവകാശിയും
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്ന് ബഹ്‌റൈൻ ഭരണാധികാരികൾ. ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് അഭിനന്ദന സന്ദേശം അയച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രത്യേക ആശംസാ സന്ദേശങ്ങൾ കൈമാറി. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സുദൃഢമായ സൗഹൃദവും പങ്കാളിത്തവും എടുത്തുപറയുന്നതായിരുന്നു സന്ദേശങ്ങൾ.
asdas

