എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനത്തിനിടെ വന്ദേമാതര ആലാപനം: സോണിയയ്ക്കും ഖാർഗെയ്ക്കും അതൃപ്തി
ശാരിക
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ അരങ്ങേറി. കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി സ്വാതന്ത്ര്യദിനാഘോഷ വേളയിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വിലക്കാൻ ശ്രമിച്ചിട്ടും ആലാപനം തുടരുകയായിരുന്നു. സോണിയയും ഖാർഗെയും ഇതിൽ കടുത്ത അനിഷ്ടം പ്രകടിപ്പിക്കുന്നതും ആലാപനം തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വന്ദേമാതര ആലാപനം പൂർത്തിയായ ശേഷമാണ് ഖാർഗെ ദേശീയ പതാക ഉയർത്തിയത്.
നേരത്തെ വന്ദേമാതരം ബിൽ പാർലമെന്റിൽ വന്നപ്പോൾ കോൺഗ്രസ് അതിനെ ശക്തമായി എതിർത്തിരുന്നു. രാജ്യത്ത് കൂടുതൽ ധ്രുവീകരണത്തിനും വിഭജനത്തിനും ഈ ബിൽ കാരണമാകുമെന്നായിരുന്നു കോൺഗ്രസിന്റെ വാദം. കോൺഗ്രസ് ഭരണത്തിലുള്ള കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത നിലപാട് സ്വീകരിച്ചു പോരുന്നതിനിടയിലാണ് എഐസിസി ആസ്ഥാനത്ത് തന്നെ വന്ദേമാതരം പൂർണ്ണമായി ആലപിക്കപ്പെടുന്ന സാഹചര്യം ഉണ്ടായത്.
്ിു്ിു

