എയർ ഇന്ത്യ എക്സ്പ്രസ്സ് ബഹ്റൈൻ സർവീസുകൾ ഓഗസ്റ്റ് 14 മുതൽ പുനരാരംഭിക്കും
പ്രദീപ് പുറവങ്കര
മനാമ: പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ബഹ്റൈൻ സർവീസുകൾ ഓഗസ്റ്റ് 14 മുതൽ പുനരാരംഭിക്കും.മധ്യപൂർവേഷ്യയിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥയെ തുടർന്നായിരുന്നു ബഹ്റൈനിലേക്കുള്ള വിമാന സർവീസുകൾ കമ്പനി താൽക്കാലികമായി റദ്ദാക്കിയിരുന്നത്. ഓഗസ്റ്റ് 14-ഓടെ സർവീസുകൾ സാധാരണ നിലയിലാകുമെന്നും, ബഹ്റൈനിൽ നിന്ന് കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ പകൽ സമയങ്ങളിലായിരിക്കും സർവീസ് നടത്തുകയെന്നും അധികൃതർ അറിയിച്ചു.
cvfcff

