തണൽ ഡയാലിസിസ് സെന്ററിന് സഹായവുമായി ബഹ്‌റൈനിലെ 'ഗോൾഡൻ ഹാൻഡ്‌സ്'
പ്രദീപ് പുറവങ്കര
മനാമ: മാഹിയിൽ പ്രവർത്തിക്കുന്ന തണൽ ഡയാലിസിസ് സെന്ററിന് സഹായഹസ്തവുമായി ബഹ്‌റൈനിലെ മയ്യഴിക്കാരുടെ കൂട്ടായ്മയായ 'ഗോൾഡൻ ഹാൻഡ്‌സ്'. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തണൽ - മാഹി ചാപ്റ്ററുമായി ചേർന്നാണ് ഈ സഹായം കൈമാറിയത്.
നിർധനരായ നിരവധി വൃക്കരോഗികൾക്ക് വലിയ ആശ്രയമായി പ്രവർത്തിക്കുന്ന തണലിന്റെ ചാരിറ്റി പ്രവർത്തനങ്ങളിൽ ബഹ്‌റൈനിലെ മയ്യഴിക്കാർ എന്നും മുൻപന്തിയിലുണ്ടാകുമെന്ന് ധനസഹായം കൈമാറിക്കൊണ്ട് സംഘടനയിലെ മുതിർന്ന അംഗം പി.പി. റഷീദ് പറഞ്ഞു. തണൽ മാഹി പ്രസിഡന്റ് ഇ.കെ. റഫീഖ് സഹായധനം ഏറ്റുവാങ്ങി. സെന്ററിന്റെ സുഗമമായ നടത്തിപ്പിനായി ബഹ്‌റൈൻ കമ്മിറ്റി നൽകുന്ന പിന്തുണ തികച്ചും പ്രശംസനീയമാണെന്നും ഈ സഹകരണം തുടരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
പരിപാടിക്ക് തണൽ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി മുജീബ് മാഹി, ഷെബീർ മാഹി, ഷംസുദ്ദീൻ വി.പി., റംഷാദ് അബ്ദുൽ ഖാദർ, മുഹമ്മദ് റിജാസ് എന്നിവർ നേതൃത്വം നൽകി. തണൽ ട്രഷറർ അൻവർ സാദത്ത്, ആശാലത, വഹീദ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
sgdsg

