ബഹ്‌റൈൻ കേരളീയ സമാജം ഇന്ത്യൻ അധ്യാപകരെ ആദരിക്കുന്നു; പുരസ്‌കാരങ്ങൾ ഓഗസ്റ്റ് 15-ന് കൊച്ചിയിൽ വിതരണം ചെയ്യും


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ വിവിധ സ്കൂളുകളിലും കോളേജുകളിലും യൂണിവേഴ്സിറ്റികളിലും സേവനമനുഷ്ഠിച്ചിട്ടുള്ള ഇന്ത്യൻ അധ്യാപകരെ ബഹ്‌റൈൻ കേരളീയ സമാജം (BKS) ആദരിക്കുന്നു. നിലവിൽ ജോലി ചെയ്യുന്നവർക്കും സേവനത്തിൽ നിന്ന് വിരമിച്ച പ്രവാസി അധ്യാപകർക്കും അവാർഡിനായി അപേക്ഷിക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.
2026 ഓഗസ്റ്റ് 15 ശനിയാഴ്ച കൊച്ചി ബോൾഗാട്ടി പാലസിൽ നടക്കുന്ന "ബി.കെ.എസ് ഹാർമണി - 2026" ആഘോഷച്ചടങ്ങിൽ വെച്ച് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

ബഹ്‌റൈൻ പ്രവാസികൾക്കായി വർഷം തോറും കേരളത്തിലെ വിവിധ നഗരങ്ങളിൽ സമാജം സംഘടിപ്പിക്കുന്ന വാർഷിക കൂട്ടായ്മയാണ് 'ബി.കെ.എസ് ഹാർമണി'. മുൻ പ്രവാസികളും നിലവിൽ അവധിക്ക് നാട്ടിലെത്തിയവരുമുൾപ്പെടെ ആയിരത്തിലധികം ബഹ്‌റൈൻ പ്രവാസികൾ ഇത്തവണത്തെ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കലും അറിയിച്ചു.

ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി റോജി എം. ജോൺ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ബെന്നി ബെഹനാൻ എം.പി തുടങ്ങിയ ജനപ്രതിനിധികളും സാംസ്‌കാരിക പ്രമുഖരും പങ്കാളികളാകും.

ഹാർമണി സംഗമത്തിൽ പങ്കെടുക്കുന്നതിനും അധ്യാപക പുരസ്‌കാരത്തിന് അപേക്ഷിക്കുന്നതിനുമായി വർഗീസ് കാരയ്ക്കൽ (+973 39617620), വർഗീസ് ജോർജ് (+973 39291940), ദിലീഷ് കുമാർ (+973 39720030) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed