പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ആറാമത് രക്തദാന ക്യാമ്പ് നാളെ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA) സംഘടിപ്പിക്കുന്ന ആറാമത് രക്തദാന ക്യാമ്പ് നാളെ (വെള്ളിയാഴ്ച) സൽമാനിയ ബ്ലഡ് ബാങ്കിൽ നടക്കും. രാവിലെ 7:00 മുതൽ ഉച്ചയ്ക്ക് 12:00 വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
ബഹ്‌റൈനിലെ ആരോഗ്യമേഖലയ്ക്ക് പിന്തുണ നൽകുന്നതിനും അടിയന്തര ചികിത്സ ആവശ്യമായി വരുന്ന രോഗികൾക്ക് ആവശ്യത്തിന് രക്ത ലഭ്യത ഉറപ്പാക്കുന്നതിനുമാണ് അസോസിയേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. രക്തദാനത്തിന്റെ സന്ദേശം സമൂഹത്തിൽ കൂടുതൽ പ്രചരിപ്പിക്കാനും യുവജനങ്ങളിൽ സന്നദ്ധസേവന മനോഭാവം വളർത്താനും ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നു. അസോസിയേഷൻ അംഗങ്ങൾക്കൊപ്പം ബഹ്‌റൈനിലെ മുഴുവൻ പ്രവാസികളും ക്യാമ്പിൽ പങ്കാളികളാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
വർഷങ്ങളായി തുടരുന്ന സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചുപോരുന്നത്. മുൻ വർഷങ്ങളിൽ ലഭിച്ച മികച്ച ജനപങ്കാളിത്തം ഇത്തവണയും ഉണ്ടാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
കൺവീനർമാരായ ലെയ അനിൽ (35507399), റോബിൻ ജോർജ്ജ് (39497263) എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് ഏകോപിപ്പിക്കുന്നത്. രക്തദാനത്തിന് യോഗ്യരായ മുഴുവൻ ആളുകളും ക്യാമ്പിലെത്തി ഈ മഹത്തായ സംരംഭത്തിന്റെ ഭാഗമാകണമെന്നും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും പങ്കാളികളാക്കി പരിപാടി വിജയിപ്പിക്കണമെന്നും സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
dsfgdgdfg

