ഈസാ ടൗൺ നോർത്തേൺ ഇന്റർസെക്ഷൻ ഓഗസ്റ്റ് അവസാനത്തോടെ പൂർണ്ണമായി തുറക്കും; ഗതാഗതശേഷി ഇരട്ടിയാകും


പ്രദീപ് പുറവങ്കര

ഈസാ ടൗൺ: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈസാ ടൗൺ നോർത്തേൺ ഇന്റർസെക്ഷൻ ഓഗസ്റ്റ് അവസാനത്തോടെ പൂർണ്ണമായി ഗതാഗതത്തിനായി തുറന്നുനൽകും. പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിദിന വാഹന ശേഷി 12,000-ൽ നിന്ന് 22,500 ആയി ഉയരും.

ശേഷിക്കുന്ന പ്രവൃത്തികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കരാറുകാർ ഉറപ്പുനൽകിയതായി സതേൺ മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുല്ല ദർരാജ് അറിയിച്ചു. സ്‌കൂളുകൾ തുറക്കുന്നതിന് മുൻപ് തന്നെ പദ്ധതി പൂർത്തിയാക്കുന്നത് വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും തിരികെ എത്തുമ്പോൾ റോഡുകളിലെ തിരക്ക് കുറയ്ക്കാനും സമീപ പാതകളിലെ ഗതാഗത ഭാരം ലഘൂകരിക്കാനും സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായുള്ള പ്രധാന മേൽപ്പാലം കഴിഞ്ഞ ആഴ്ച തുറന്നുകൊടുത്തിരുന്നു. ഷെയ്ഖ് സൽമാൻ അവന്യൂ, അമ്മൻ അവന്യൂ, സൽമാബാദ് അവന്യൂ എന്നിവ ചേരുന്ന ജംങ്ക്ഷന് മുകളിലൂടെ ഇരുവശങ്ങളിലേക്കുമായി മൂന്ന് വരി പാതകളാണ് ഈ മേൽപ്പാലത്തിലുള്ളത്. ഇത് ഷെയ്ഖ് സൽമാൻ അവന്യൂവിലൂടെയുള്ള വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ സൗകര്യമൊരുക്കുന്നു. അതേസമയം, സൽമാബാദ് അവന്യൂവിനും അമ്മൻ അവന്യൂവിനും ഇടയിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ നിലത്തെ ട്രാഫിക് സിഗ്നലുകൾ വഴിയാണ് നിയന്ത്രിക്കുന്നത്.

ഈസാ ടൗണും സമീപ പ്രദേശങ്ങളായ റിഫ, ആലി, സനദ്, സൽമാബാദ് എന്നിവയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഈ പദ്ധതി ഉപകരിക്കും. കൂടാതെ, കാപിറ്റൽ, നോർത്തേൺ ഗവർണറേറ്റുകളെ സതേൺ ഗവർണറേറ്റുമായി ബന്ധിപ്പിക്കുന്ന പ്രധാന പാത കൂടിയാണ് ഷെയ്ഖ് സൽമാൻ അവന്യൂ.

ഭാഗികമായി തുറന്നുനൽകിയത് തന്നെ സമീപത്തെ കവലകളിലെ തിരക്ക് വലിയ തോതിൽ കുറച്ചിട്ടുണ്ടെന്ന് അബ്ദുല്ല ദർരാജ് ചൂണ്ടിക്കാട്ടി. അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് മുഴുവൻ പദ്ധതിയും പ്രവർത്തനസജ്ജമാക്കുന്നത് വാഹനമോടിക്കുന്നവർക്ക് പുതിയ റോഡ് രീതികളുമായി പൊരുത്തപ്പെടാൻ സമയം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡ്രെയിനേജ് ജോലികൾ, ടാറിങ്, നടപ്പാതകളുടെ നിർമ്മാണം, ലാൻഡ്‌സ്‌കേപ്പിംഗ്, റോഡ് സുരക്ഷാ മെച്ചപ്പെടുത്തലുകൾ എന്നിവയാണ് ഇനി പൂർത്തിയാക്കാനുള്ളത്. അൽഗാനിം ഇന്റർനാഷണൽ, അൽ മൊയ്യദ് കോൺട്രാക്ടിംഗ് എന്നിവയുടെ കൺസോർഷ്യമാണ് പദ്ധതി നിർവ്വഹിക്കുന്നത്.

article-image

േ്േ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed