ജി.സി.സി സംയുക്ത സൈനിക പരിശീലനത്തിന് ബഹ്‌റൈനിൽ തുടക്കം


പ്രദീപ് പുറവങ്കര

മനാമ, ബഹ്‌റൈൻ — ജി.സി.സി അംഗരാജ്യങ്ങളിലെ സായുധ സേനകളെ പങ്കെടുപ്പിച്ചുകൊണ്ട് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് സംഘടിപ്പിക്കുന്ന 'ബഹ്‌റൈൻ ഷീൽഡ്' സംയുക്ത സൈനിക പരിശീലനത്തിന് തുടക്കമായി. ഈ മാസം 30 വരെ നീണ്ടുനിൽക്കുന്ന വിപുലമായ സൈനിക അഭ്യാസങ്ങൾക്കാണ് രാജ്യം വേദിയാകുന്നത്.

ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള സൈനിക സഹകരണം ശക്തമാക്കുക, പ്രതിരോധ രംഗത്തെ പരിചയസമ്പത്തും സാങ്കേതിക വിജ്ഞാനവും പങ്കുവെക്കുക, സംയുക്ത പ്രവർത്തന സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുക എന്നിവയാണ് ഈ പരിശീലനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. കൂടാതെ സേനകളുടെ പോരാട്ട വീര്യവും പ്രതിരോധ സജ്ജതയും ഉയർത്താനും സംയുക്ത നീക്കങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാനും ഈ അഭ്യാസം സഹായിക്കും.

പങ്കെടുക്കുന്ന എല്ലാ സേനകളുടെയും പ്രവർത്തന രീതികൾ ഏകോപിപ്പിക്കുന്നതിനും, പ്രാദേശികമായി നേരിടുന്ന പൊതുവായ സുരക്ഷാ വെല്ലുവിളികളെ ഒന്നിച്ച് നേരിടാൻ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനും 'ബഹ്‌റൈൻ ഷീൽഡ്' വലിയ പങ്ക് വഹിക്കുമെന്ന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed