25ആം വാർഷിക നിറവിൽ ബഹ്റൈൻ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ


പ്രദീപ് പുറവങ്കര

മനാമ — സാമൂഹിക ക്ഷേമത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ആഘോഷ നിറവിലാണ് ബഹ്‌റൈൻ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ . അനാഥരെയും വിധവകളെയും പിന്തുണയ്ക്കുന്ന ഒരു ചാരിറ്റി പ്രസ്ഥാനമായി തുടങ്ങി, ഇന്ന് രാജ്യത്തിനകത്തും പുറത്തും സമഗ്രമായ സാമൂഹിക-മാനവിക വികസന പദ്ധതികൾ നടപ്പിലാക്കുന്ന പ്രമുഖ ദേശീയ സ്ഥാപനമായി മാറാൻ റോയൽ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന് സാധിച്ചു.

"മാനവിക പാരമ്പര്യം"എന്ന പ്രമേയത്തിലാണ് സ്ഥാപനത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ നടക്കുന്നത്. മനുഷ്യകേന്ദ്രീകൃതമായ വികസനത്തിനും സാഹോദര്യം, ആത്മാഭിമാനം, അനുകമ്പ എന്നീ മൂല്യങ്ങൾക്കും മുൻഗണന നൽകുന്ന ബഹ്‌റൈന്റെ കാഴ്ചപ്പാടിന്റെ നേർസാക്ഷ്യമാണ് ഈ 25 വർഷത്തെ പ്രയാണം.

2001-ൽ 'അനാഥർക്കായുള്ള സ്‌പോൺസർഷിപ്പ് കമ്മിറ്റി' ആയിട്ടാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 2007 നവംബർ 27-ന് സ്ഥാപനത്തെ 'റോയൽ ചാരിറ്റി ഓർഗനൈസേഷൻ' ആയി പുനഃസംഘടിപ്പിച്ചുകൊണ്ട് പുതിയൊരു വളർച്ച ഘട്ടത്തിന് തുടക്കം കുറിച്ചു. തുടർന്ന് കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനും വ്യക്തികളെ ശാക്തീകരിക്കുന്നതിനും അന്താരാഷ്ട്രതലത്തിൽ ദുരിതാശ്വാസ പദ്ധതികൾ നടപ്പിലാക്കുന്നതിനും വലിയ പങ്ക് വഹിച്ചു.

കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ, കേവലം ധനസഹായങ്ങൾ നൽകുന്ന പരമ്പരാഗത രീതികളിൽ നിന്ന് ഗുണഭോക്താക്കൾക്ക് സ്വാശ്രയത്വവും മികച്ച ജീവിതനിലവാരവും ഉറപ്പാക്കുന്ന രീതിയിലേക്ക് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ മാറി. യുവാക്കൾക്ക് കരിയർ പരിശീലനങ്ങൾ നൽകാനും കുടുംബങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാനും അടിയന്തര സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കാനുമുള്ള പദ്ധതികൾക്കാണ് ഇന്ന് സ്ഥാപനം പ്രാധാന്യം നൽകുന്നത്.

അനാഥ സംരക്ഷണത്തിലും ജീവകാരുണ്യ മേഖലയിലും ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നടത്തുന്ന പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളിലെ അനാഥ സംരക്ഷണ സ്ഥാപനങ്ങൾക്കുള്ള 'അൽ സനാബെൽ അവാർഡ്' 2015-ൽ അദ്ദേഹത്തിന് ലഭിച്ചു. കൂടാതെ അനാഥ സംരക്ഷണ മേഖലയിലെ മികച്ച നേതൃത്വത്തിനുള്ള ഒ.ഐ.സി (Organisation of Islamic Cooperation) അവാർഡും 2017-ൽ ഹമദ് രാജാവിനെ തേടിയെത്തി. ഈ അംഗീകാരങ്ങൾ പ്രാദേശികമായും അന്താരാഷ്ട്രതലത്തിലും ബഹ്‌റൈൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു.

article-image

േ്ിി

You might also like

  • Lulu Exchange
  • Straight Forward

Most Viewed