പാലക്കാട് പ്രവാസി അസോസിയേഷൻ നാലാം വാർഷിക ആഘോഷം 'സ്‌നേഹ സംഗമം' സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങൾക്കായി 'സ്‌നേഹ സംഗമം' സംഘടിപ്പിച്ചു. ഉം അൽ ഹസ്സമിലെ അൽ റീഫ് പാനേഷ്യ റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ അൽകുവൈറ്റി ജനറൽ മാനേജർ രാജേഷ് നമ്പ്യാർ, കോൺവെക്സ് മീഡിയ ഡയറക്ടർ അജിത് നായർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
സുരേഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസാദ് പരിപാടികൾ ഏകോപിപ്പിക്കുകയും നിസാർ അവതാരകനായിരിക്കുകയും ചെയ്തു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുതിർന്ന അംഗങ്ങളായ ശ്രീധറിനും വാണി ശ്രീധറിനും രക്ഷാധികാരി ജയശങ്കറിന്റെ നേതൃത്വത്തിൽ ചടങ്ങിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.
കഴിഞ്ഞ വർഷത്തെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച്, പ്രവർത്തക സമിതി അംഗം മണിലാലിന് 'പി.പി.എ സ്റ്റാർ ഓഫ് ദി ഇയർ' അവാർഡ് സമ്മാനിച്ചു. കൂടാതെ ഫിഫ വേൾഡ് കപ്പ് പ്രവചന മത്സരത്തിൽ പ്രോത്സാഹന സമ്മാനത്തിന് അർഹരായ അഷ്‌റഫ്, ഗോപിനാഥൻ എന്നിവർക്കുള്ള ഉപഹാരങ്ങൾ കോർഡിനേറ്റർ വിനോദ്‌കുമാർ, ജിജി അരവിന്ദ്, ഹലീൽ റഹ്മാൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു.
വരും വർഷങ്ങളിൽ കൂടുതൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനും സാമൂഹ്യസേവന രംഗത്ത് കൂടുതൽ സജീവമാകാനും കൂട്ടായ്മയ്ക്ക് സാധിക്കട്ടെ എന്ന് ചടങ്ങിൽ സംസാരിച്ച അതിഥികൾ ആശംസിച്ചു. അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ വാർഷികാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ചടങ്ങിന് രാജീവ് നന്ദി രേഖപ്പെടുത്തി.
adsadsads

