കൊല്ലം പ്രവാസി അസോസിയേഷന്റെ പുതിയ ഭരണസമിതി സ്ഥാനമേറ്റു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ സാമൂഹിക-സാംസ്കാരിക സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്റെ (KPA) 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി സ്ഥാനാരോഹണം ചെയ്തു. കെ.സി.എ ഹാളിൽ 'കെ.പി.എ ഫെസ്റ്റ് 2026' എന്ന പേരിൽ സംഘടിപ്പിച്ച വിപുലമായ ചടങ്ങിൽ മുൻ ഭരണസമിതി അംഗങ്ങളെ ആദരിക്കുകയും സംഘടനയുടെ 'വിളക്കുമരം 2026' സുവനീർ പ്രകാശനം ചെയ്യുകയും ചെയ്തു.

പ്രസിഡന്റ് അനോജ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം ആശംസിച്ചു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ മുൻ ചെയർമാനും കെ.പി.എ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ മുഖ്യപ്രഭാഷണം നടത്തി.

കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ 'വിളക്കുമരം 2026' സുവനീർ, എഡിറ്റർ സലീം തയ്യിലും എഡിറ്റോറിയൽ ബോർഡ് അംഗങ്ങളും ചേർന്ന് കെ.പി.എയുടെ മുതിർന്ന അംഗം റഹീം വാവാകുഞ്ഞിന് നൽകി പ്രകാശനം ചെയ്തു. പുതിയ ഭരണസമിതി അംഗങ്ങൾക്കുള്ള ബാഡ്ജുകൾ പി.വി. രാധാകൃഷ്ണ പിള്ളയും പ്രിൻസ് നടരാജനും ചേർന്ന് വിതരണം ചെയ്തു.

ചടങ്ങിൽ കെ.ടി. സലിം, അസീൽ അബ്ദുൽറഹ്മാൻ, റഫീക്ക് അബ്ദുള്ള, ചന്ദ്രബോസ്, റഹിം വാവാകുഞ്ഞു എന്നിവർ ചേർന്ന് മുൻ ഭരണസമിതി അംഗങ്ങൾക്ക് ആദരവ് അർപ്പിച്ചു. പുതുതായി ചുമതലയേറ്റ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മറുപടി പ്രസംഗം നടത്തുകയും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

സ്ഥാനാരോഹണ ചടങ്ങിന് ശേഷം കെ.പി.എയുടെ കലാ-സാംസ്കാരിക വിഭാഗങ്ങളായ കെ.പി.എ സിംഫണി, പ്രവാസിശ്രീ, സൃഷ്ടി, ചിൽഡ്രൻസ് പാർലമെന്റ് എന്നിവയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന സംഗീത-നൃത്ത പരിപാടികൾ അരങ്ങേറി.

article-image

asadsas

article-image

asasa

article-image

dsdss

article-image

vdscdfs

article-image

asads

article-image

swswsw

article-image

cdddsds

article-image

adsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed