2026-ലെ ബഹ്‌റൈൻ ഗ്രാൻഡ് പ്രി മലേഷ്യയിൽ നടക്കും


പ്രദീപ് പുറവങ്കര

മനാമ: പ്രാദേശികമായ വെല്ലുവിളികളെ തുടർന്ന് 2026-ലെ ഫോർമുല വൺ 'ഗുൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രി' മത്സരങ്ങൾക്ക് മലേഷ്യ വേദിയാകും. ഒക്ടോബർ 2 മുതൽ 4 വരെ മലേഷ്യയിലെ പ്രശസ്തമായ സെപാംഗ് ഇന്റർനാഷണൽ സർക്യൂട്ടിലാണ് മത്സരം നടക്കുക എന്ന് ഫോർമുല വണ്ണും എഫ്.ഐ.എ.യും സ്ഥിരീകരിച്ചു.

എഫ്.ഐ.എ. വേൾഡ് മോട്ടോർ സ്പോർട് കൗൺസിലിന്റെ അന്തിമ അംഗീകാരത്തിന് വിധേയമായി നടക്കുന്ന ഈ മത്സരം, അസർബൈജാൻ, സിംഗപ്പൂർ ഗ്രാൻഡ് പ്രികൾക്ക് ഇടയിലാകും 2026 സീസൺ കലണ്ടറിൽ ഇടംപിടിക്കുക. ചാമ്പ്യൻഷിപ്പിലെ മറ്റ് മത്സരക്രമങ്ങളിൽ മാറ്റമൊന്നുമുണ്ടായിരിക്കില്ല.

നിലവിലെ വെല്ലുവിളികൾക്കിടയിലും ബഹ്‌റൈൻ ഗ്രാൻഡ് പ്രി ഉപേക്ഷിക്കാതെ 2026 കലണ്ടറിൽ തന്നെ നിലനിർത്തുന്നതിനായി ഫോർമുല വൺ, എഫ്.ഐ.എ., ബഹ്‌റൈൻ-മലേഷ്യൻ സർക്കാരുകൾ എന്നിവർ സംയുക്തമായാണ് ഈ തീരുമാനത്തിലെത്തിയത്.

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും മലേഷ്യൻ ഭരണാധികാരി സുൽത്താൻ ഇബ്രാഹിമിന്റെയും പിന്തുണയോടെയാണ് ഈ അപൂർവ്വ സഹകരണം സാധ്യമായതെന്ന് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും കായികരംഗത്തോടുള്ള ബഹ്‌റൈന്റെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ സൗഹൃദത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പ്രതീകമാണ് ഈ ആശയവിനിമയമെന്ന് മലേഷ്യൻ പ്രധാനമന്ത്രി ദാതോ സെരി അൻവർ ഇബ്രാഹിം പറഞ്ഞു. ഫോർമുല വൺ ടീമുകളെയും ആരാധകരെയും സെപാംഗിലേക്ക് സ്വാഗതം ചെയ്യാൻ മലേഷ്യ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര സഹകരണത്തിന്റെ കരുത്താണ് ഈ തീരുമാനത്തിലൂടെ വ്യക്തമാകുന്നതെന്ന് എഫ്.ഐ.എ. പ്രസിഡന്റ് മുഹമ്മദ് ബെൻ സുലായം പറഞ്ഞു. കായികരംഗത്തെ പ്രതിസന്ധികളെ വേഗത്തിൽ പരിഹരിക്കാനും ആരാധകർക്ക് തടസ്സമില്ലാതെ മത്സരങ്ങൾ ഉറപ്പാക്കാനുമുള്ള ഫോർമുല വണ്ണിന്റെ കഴിവിനെ ഇത് കാണിക്കുന്നുവെന്ന് എഫ്.ഐ.എൻ. പ്രസിഡന്റും സി.ഇ.ഒ.യുമായ സ്റ്റെഫാനോ ഡൊമെനിക്കാലി അഭിപ്രായപ്പെട്ടു.

2017-ലാണ് സെപാംഗ് ഇന്റർനാഷണൽ സർക്യൂട്ടിൽ അവസാനമായി ഫോർമുല വൺ മത്സരം നടന്നത്. എഫ്.ഐ.ആർ കലണ്ടറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും ജനപ്രിയവുമായ ട്രാക്കുകളിലൊന്നാണിത്. മത്സരത്തിന്റെ ടിക്കറ്റ് വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് സംഘാടകർ അറിയിച്ചു.

article-image

asdfasdf

article-image

sdfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed