2026 ഫോർമുല വൺ: ക്വാലാലംപൂരിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുമായി ഗൾഫ് എയർ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ രാജ്യവും മലേഷ്യയും തമ്മിലുള്ള വ്യോമബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്വാലാലംപൂരിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി ഗൾഫ് എയർ. 2026-ലെ 'ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രി' മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ എത്തുന്ന മോട്ടോർസ്പോർട്സ് പ്രേമികൾക്കും യാത്രക്കാർക്കും സൗകര്യപ്രദമായ യാത്രാനുഭവം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

2004-ൽ അറേബ്യൻ ഗൾഫ് മേഖലയിൽ നടന്ന ആദ്യ ഫോർമുല വൺ ഗ്രാൻഡ് പ്രി മുതൽ ആരംഭിച്ചതാണ് ഗൾഫ് എയറും ഫോർമുല വണ്ണും തമ്മിലുള്ള പങ്കാളിത്തം. മത്സരത്തിന്റെ പ്രധാന ടൈറ്റിൽ സ്പോൺസർ എന്ന നിലയിൽ ഈ ചരിത്രപരമായ ബന്ധം തുടരുന്നതിലും, ബഹ്‌റൈൻ രാജ്യത്തിന്റെ അതിഥിസത്കാര മഹിമ മലേഷ്യയിൽ എത്തിക്കുന്നതിലും അഭിമാനമുണ്ടെന്ന് ഗൾഫ് എയർ വ്യക്തമാക്കി.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed