ഐ.വൈ.സി.സി ബഹ്റൈൻ 21-ാമത് 'ഇന്ദിരാ പ്രിയദർശിനി' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈന്റെ നേതൃത്വത്തിൽ സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വെച്ച് 21-ാമത് 'ഇന്ദിരാ പ്രിയദർശിനി രക്തദാന ക്യാമ്പ്' വിജയകരമായി സംഘടിപ്പിച്ചു. ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ ക്യാമ്പിലെത്തി രക്തദാനം നിർവ്വഹിച്ചു.
സംഘടനയുടെ ആക്ടിങ് പ്രസിഡന്റ് സ്റ്റെഫി സാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനച്ചടങ്ങ് പ്രമുഖ മാധ്യമപ്രവർത്തക രാജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐ.വൈ.സി.സി ജനറൽ സെക്രട്ടറി സലിം അബുത്വാലിബ് സ്വാഗതവും ട്രഷറർ ഷഫീക് സൈഫുദ്ധീൻ നന്ദിയും രേഖപ്പെടുത്തി.
ക്യാമ്പിന്റെ ഭാഗമായി സൽമാനിയ ഹോസ്പിറ്റലിനുള്ള ഉപഹാര സമർപ്പണവും, രക്തദാനം ചെയ്ത സന്നദ്ധപ്രവർത്തകർക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റുകളുടെ വിതരണവും ചടങ്ങിൽ വെച്ച് നടന്നു.
ഐ.വൈ.സി.സി വൈസ് പ്രസിഡന്റ് ഷാഫി വയനാട്, ജോയിന്റ് സെക്രട്ടറിമാരായ രഞ്ജിത്ത് മാഹി, ശരത് കണ്ണൂർ, അസിസ്റ്റന്റ് ട്രഷറര്‍ സന്ദീപ് ശശീന്ദ്രൻ, ചാരിറ്റി കൺവീനർ രഞ്ജിത്ത് പേരാമ്പ്ര, ആർട്സ് കൺവീനർ അനൂബ് തങ്കച്ഛൻ എന്നിവരും വിവിധ ഏരിയ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും മുൻ ദേശീയ നേതാക്കളും ക്യാമ്പിന് നേതൃത്വം നൽകി.
asasasdadsads

