കെപിഎഫ് കുടുംബസംഗമവും പൂൾ പാർട്ടിയും ആവേശമായി; ഈഷാൻ ഷാജിക്ക് യാത്രയയപ്പ് നൽകി


പ്രദീപ് പുറവങ്കര

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) സംഘടിപ്പിച്ച കുടുംബസംഗമവും പൂൾ പാർട്ടിയും ആലിയിൽ വച്ച് ആവേശകരമായ അന്തരീക്ഷത്തിൽ നടന്നു. കുട്ടികളും ലേഡീസ് വിംഗും ഉൾപ്പെടെ നിരവധി കെപിഎഫ് കുടുംബാംഗങ്ങൾ ഒത്തുചേർന്ന പരിപാടി, പ്രവാസലോകത്തെ സൗഹൃദങ്ങളും കുടുംബബന്ധങ്ങളും കൂടുതൽ ദൃഢമാക്കുന്ന വേദിയായി മാറി. കെ.പി.എഫ് പ്രസിഡന്റ് സുധീർ തിരുനിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഔദ്യോഗിക ചടങ്ങിൽ ജനറൽ സെക്രട്ടറി അരുൺ പ്രകാശ് സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് ട്രഷറർ സുജീഷ് മാടായി, കോഡിനേറ്റർ ഹരീഷ് പി.കെ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലേഡീസ് വിംഗ് പ്രതിനിധികളായ അഞ്ജലി സുജീഷ്, ഷറീന ഖാലിദ് എന്നിവർ പ്രവാസ ജീവിതത്തിൽ ഇത്തരം കുടുംബസംഗമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും വനിതകളുടെ സജീവ പങ്കാളിത്തത്തെക്കുറിച്ചും എടുത്തുപറഞ്ഞു. ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്ന കെപിഎഫ് കുടുംബാംഗം ഈഷാൻ ഷാജിക്ക് ചടങ്ങിൽ വച്ച് സംഘടനയുടെ വകയായി സ്നേഹോപഹാരവും മൊമെന്റോയും നൽകി ആദരിച്ചു. പ്രസിഡന്റ് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികൾ ഈഷാന് തുടർപഠനത്തിനും ഭാവി ജീവിതത്തിനും ആശംസകൾ നേർന്നു.
ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ വിനോദ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. പൂൾ പാർട്ടിയും മറ്റ് ആവേശകരമായ മത്സരങ്ങളും സംഗമത്തിന് മാറ്റുകൂട്ടി. ലേഡീസ് വിംഗിന്റെയും കുടുംബാംഗങ്ങളുടെയും സജീവമായ സാന്നിധ്യമാണ് പരിപാടി വൻ വിജയമാക്കാൻ സഹായിച്ചത്. കെപിഎഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ കൃത്യമായ ഏകോപനത്തിലാണ് പരിപാടികൾ നടന്നത്. കെപിഎഫ് എന്റർടൈൻമെന്റ് കൺവീനർ ബവിലേഷ് പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

article-image

sddsds

article-image

vxcxccx

article-image

addsdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed