വിനോദ് ഭാസ്‌ക്കരൻ സ്മാരക പുരസ്കാരം ഡോ. അമർജിത്ത് കൗർ സന്ധുവിന് സമ്മാനിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) സ്ഥാപകൻ വിനോദ് ഭാസ്‌കരന്റെ സ്മരണാർത്ഥം ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ ഏർപ്പെടുത്തിയ പ്രഥമ മെമ്മോറിയൽ അവാർഡ് പ്രശസ്ത ആരോഗ്യവിദഗ്ദ്ധ ഡോ. അമർജിത്ത് കൗർ സന്ധുവിന് സമ്മാനിച്ചു. കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യാതിഥിയായ ബഹ്‌റൈൻ കേരളീയ സമാജം (ബികെഎസ്) പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ.ടി. സലിം, പ്രസിഡന്റ് റോജി ജോൺ എന്നിവർ ചേർന്ന് പുരസ്കാരം കൈമാറി. ആരോഗ്യ-സാമൂഹിക മേഖലകളിൽ ഡോ. സന്ധു നൽകിയ സതുത്യർഹമായ സേവനങ്ങളെ ചടങ്ങിൽ സംസാരിച്ച പ്രമുഖർ പ്രകീർത്തിച്ചു.

അടുത്തിടെ അന്തരിച്ച ഡോക്ടർ പി.വി. ചെറിയാന് അനുശോചനം രേഖപ്പെടുത്തിയാണ് പരിപാടികൾക്ക് തുടക്കമിട്ടത്. ബിഡികെ ബഹ്റൈൻ രക്ഷാധികാരി ടി.ജെ. ഗിരീഷ്, ആക്ടിങ് ജനറൽ സെക്രട്ടറി സുനിൽ മനവളപ്പിൽ, ആക്ടിങ് ട്രെഷറർ രാജേഷ് പന്മന, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫാത്തിമ സഹ്‌ല എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

കിംസ് ഹെൽത്ത് പ്രതിനിധി സൂര്യ നാരായണൻ, സാമൂഹിക പ്രവർത്തകരായ എബ്രഹാം ജോൺ, അനീഷ് ശ്രീധരൻ, ബിനു കുന്നന്താനം, നാസ്സർ മഞ്ചേരി, നിസാർ കൊല്ലം, ഇ.വി. രാജീവൻ, റഫീഖ് അബ്ദുല്ല, ഓ.കെ. കാസിം, യോഗേഷ്, ഷറഫ് കുഞ്ഞു, അനിൽ യു.കെ, റഷീദ് മാഹി, ജവാദ് പാഷ, മിനി മാത്യു, ഡോ. ആശ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. വിനോദ് നാരായണൻ കാര്യപരിപാടികൾ നിയന്ത്രിച്ച ചടങ്ങിൽ മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സജീവ സാന്നിധ്യമായിരുന്നു.

അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ച് ജീവിതശൈലീ രോഗങ്ങളെ കുറിച്ച് കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഇന്റേണൽ മെഡിസിൻ വിഭാഗം ഡോ. ശ്യാം ശരത്ത് നയിച്ച പ്രത്യേക ബോധവൽക്കരണ ക്ലാസും നടന്നു. സദസ്സിൽ നിന്നുള്ള സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേർക്കും കിംസ് ഹെൽത്തിന്റെ ആരോഗ്യ പരിശോധനയ്ക്കും ഡോക്ടറെ കൺസൾട്ട് ചെയ്യുന്നതിനുമുള്ള സൗജന്യ കൂപ്പണുകളും വിതരണം ചെയ്തു.

article-image

adsadsads

article-image

dsaadsads

article-image

vccx

You might also like

  • Lulu Exchange
  • Straight Forward

Most Viewed