ബഹ്റൈനിലെ വടകര സഹൃദയവേദി 'പൂവിളി 2026' ഓണാഘോഷം സെപ്റ്റംബർ 11-ന്


പ്രദീപ് പുറവങ്കര

മനാമ: വടകര സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ വരും മാസം സെപ്റ്റംബർ 11-ന് ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ വെച്ച് വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. 'പൂവിളി 2026' എന്ന് നാമകരണം ചെയ്തിരിക്കുന്ന ആഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി 101 പേരടങ്ങുന്ന വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ആഘോഷങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക ലോഗോ പ്രകാശനം കമ്മിറ്റി ചെയർമാൻ അശോകൻ തറവാട് നിർവ്വഹിച്ചു. ചടങ്ങിൽ വിവിധ ഭാരവാഹികളെ ഉൾപ്പെടുത്തി ഉപകമ്മിറ്റികളും നിലവിൽ വന്നു.

സ്വാഗതസംഘം ചെയർമാനായി അശോകൻ തറവാടിനെയും ജനറൽ കൺവീനറായി ശശിധരൻ എം. കെ-യെയും തിരഞ്ഞെടുത്തു. ഫിനാൻസ് കൺവീനറായി സജീവൻ കെ, ജോയിന്റ് ഫിനാൻസ് കൺവീനറായി രാജീവ്‌ വാണിമേൽ എന്നിവരും പ്രോഗ്രാം കൺവീനറായി ശിവദാസ് എം, പ്രോഗ്രാം കോർഡിനേറ്ററായി സുനിൽ വില്ല്യപ്പള്ളി എന്നിവരും പ്രവർത്തിക്കും.

മറ്റ് പ്രധാന വിഭാഗങ്ങളിൽ സുരേഷ് മണ്ടോടി (ഫുഡ്‌ കൺവീനർ), പ്രകാശ് വെള്ളികുളങ്ങര (സെർവിങ് കോർഡിനേറ്റർ), സജീവൻ പാക്കയിൽ (കലവറ കോർഡിനേറ്റർ), അശോകൻ മേമുണ്ട (ജോയിന്റ് കോർഡിനേറ്റർ) എന്നിവരെ ചുമതലപ്പെടുത്തി. കൂടാതെ സുമേഷ് അനേരി (ലോജിസ്റ്റിക് കൺവീനർ), ആർ പവിത്രൻ (റിസപ്ഷൻ കൺവീനർ), പവിത്രൻ കെ.കെ (വളണ്ടിയർ കൺവീനർ) എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

സ്വാഗതസംഘം രൂപീകരണ യോഗത്തിൽ വടകര സഹൃദയവേദി പ്രസിഡന്റ്‌ എൻ.പി അഷ്‌റഫ്‌ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.സി പവിത്രൻ സ്വാഗതം ആശംസിച്ചു. സംഘടനയുടെ ട്രഷറർ രഞ്ജിത് വി.പി, രക്ഷാധികാരികളായ ആർ പവിത്രൻ, സജീവൻ പാക്കയിൽ, വനിതാ വിംഗ് സെക്രട്ടറി ശ്രീജി രഞ്ജിത്, മനോജ്‌ വടകര എന്നിവരും സ്വാഗതസംഘം ഭാരവാഹികളും യോഗത്തിൽ ആശംസകൾ നേർന്നു സംസാരിച്ചു. എക്സിക്യൂട്ടീവ്, വർക്കിങ് കമ്മിറ്റി, വനിതാ വിംഗ് അംഗങ്ങൾ യോഗനടപടികൾ നിയന്ത്രിച്ചു. വിജയൻ കാവിൽ നന്ദി രേഖപ്പെടുത്തി.

article-image

cdsdsdfsdsf

article-image

dfdfdfsd

article-image

asdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed