ഫാ. ക്രിസ് സെബിക്ക് ഔപചാരിക സ്വീകരണം


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന OVBS, Summer Camp പരിപാടികൾക്ക് നേതൃത്വം നൽകുന്നതിനായി ബഹ്റൈനിലെത്തിയ ഫാ. ക്രിസ് സെബിക്ക് ഇടവകയുടെ നേതൃത്വത്തിൽ ഔപചാരികവും ഹൃദയപൂർവവുമായ സ്വീകരണം നൽകി.

ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ വികാരി ഫാ. തോമസ്കുട്ടി പി. എൻ., കത്തീഡ്രൽ ട്രസ്റ്റി ജോൺ കെ. പി., കത്തീഡ്രൽ സെക്രട്ടറി എബി കുരുവിള, ഹെഡ്മാസ്റ്ററും ജനറൽ കൺവീനറുമായ ജോർജ് വർഗീസ്, അസിസ്റ്റന്റ് ഹെഡ്മിസ്ട്രസും ജോയിന്റ് ജനറൽ കൺവീനറുമായ ആൻസി സാം, സ്റ്റാഫ് സെക്രട്ടറി ഷിജു വർഗീസ്, OVBS സൂപ്രണ്ട് ഗ്ലാഡിസ് ബിനു രാജ്, OVBS സെക്രട്ടറി എ. പി. മാത്യു എന്നിവർ പങ്കെടുത്തു.
കൂടാതെ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വിവിധ ആത്മീയ സംഘടനകളുടെ ഭാരവാഹികൾ, പ്രവർത്തകർ, ഇടവകാംഗങ്ങൾ എന്നിവർ സന്നിഹിതരായി ഫാ. ക്രിസ് സെബിയെ സ്വീകരിച്ചു.

കത്തീഡ്രലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന OVBS 2026 ജൂൺ 25 മുതൽ ജൂലൈ 3 വരെ നടക്കും. തുടർന്ന് Summer Camp 2026 ജൂലൈ 5 മുതൽ ജൂലൈ 31 വരെ നടത്തപ്പെടുന്നതാണ്. കുട്ടികളുടെ ആത്മീയ വളർച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നൽകുന്ന ഈ പരിപാടികൾക്ക് ഫാ. ക്രിസ് സെബി നേതൃത്വം നൽകും.

article-image

േിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed