ക്യാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കാൻ മുടി കൈമാറി: മാതൃകയായി ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി വനിതാ സമാജം


പ്രദീപ് പുറവങ്കര


മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ക്യാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി മുടി കൈമാറി. ഈ കാരുണ്യ ഉദ്യമത്തിന്റെ ഭാഗമായി പത്തോളം പേരിൽ നിന്നാണ് മുടി ശേഖരിച്ചത്. ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം വെള്ളിയാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ചടങ്ങിൽ വെച്ച് നടന്നു.

ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടവേലിൽ, സെക്രട്ടറി ബെന്നി. പി. മാത്യു, വൈസ് പ്രസിഡന്റ്‌ സന്തോഷ്‌ ആൻഡ്രിയൂസ്, ട്രഷറർ ലിജോ. കെ. അലക്സ്, മാനേജിങ് കമ്മറ്റി ഭാരവാഹികൾ എന്നിവരും, ക്യാൻസർ കെയർ സെന്ററിനെ പ്രതിനിധീകരിച്ച് പദ്മ ചെവ്വാകുള, കെ. ടി. സലിം, അബ്ദുൾ സഹീർ എന്നിവരും ചേർന്ന് ഹെയർ ഡൊണേഷൻ ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ കൈമാറി.

article-image

്േിു്ിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed