ബഹ്റൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ; ഒപ്പുശേഖരണം നടത്തി


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ രാജാവിനോടും രാജ്യത്തോടും ഐക്യദാർഢ്യവും നന്ദിയും രേഖപ്പെടുത്തി കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ. അദ്ലിയ ഓറ ആർട്സ് സെന്ററിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ രാജ്യത്തോടുള്ള ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് ഒട്ടനവധി ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ ഒപ്പുവെച്ചു.

അസോസിയേഷൻ ജനറൽ സെക്രട്ടറി നിജിൽ രമേശിന്റെ സ്വാഗത പ്രസംഗത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പ്രസിഡന്‍റ് എം.ടി. വിനോദ് കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. നിലവിലെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും രാജ്യത്ത് താമസിക്കുന്ന സ്വദേശികളും വിദേശികളുമായ എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ ചേർത്തുപിടിക്കുകയും, അവരുടെ സുരക്ഷയും ക്ഷേമവും പൂർണ്ണമായി ഉറപ്പാക്കുകയും ചെയ്ത ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ദീർഘദർശിയായ നേതൃത്വത്തോടുള്ള ആദരവും ബഹ്റൈൻ സർക്കാരിനോടുള്ള ഹൃദയം നിറഞ്ഞ നന്ദിയും ചടങ്ങിൽ പങ്കെടുത്ത അംഗങ്ങൾ പ്രകടിപ്പിച്ചു.

രാജ്യത്തിന്റെ പരമാധികാരവും വികസന നേട്ടങ്ങളും കാത്തുസൂക്ഷിക്കുന്നതിലും, ജാതിമതഭേദമന്യേ എല്ലാ ജനവിഭാഗങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിലും ഹിസ് മജസ്റ്റിയുടെ നേതൃത്വത്തിൽ ബഹ്റൈൻ ഭരണകൂടം നടത്തുന്ന ഭരണപരമായ ശ്രമങ്ങൾ ലോകത്തിന് തന്നെ മാതൃകാപരമാണെന്ന് യോഗം വിലയിരുത്തി. ചടങ്ങിൽ എബ്രഹാം ജോൺ, ബിജു ജോർജ്, കൃഷ്ണകുമാർ, റീതിൻ രാജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിന് ഹർഷ ശ്രീഹരി നന്ദി രേഖപ്പെടുത്തി.

article-image

്ിു്ിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed