കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ: പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു; നിസാർ കൊല്ലം പ്രസിഡന്റ്, ജഗത് കൃഷ്ണകുമാർ ജനറൽ സെക്രട്ടറി


പ്രദീപ് പുറവങ്കര

മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ (കെ.പി.എ) ബഹ്‌റൈനിന്‍റെ 2026-2028 വർഷങ്ങളിലേക്കുള്ള പുതിയ ഭരണസമിതിയെ ജില്ലാ സമ്മേളനത്തിൽ വെച്ച് തിരഞ്ഞെടുത്തു. നേരത്തെ തിരഞ്ഞെടുക്കപ്പെട്ട 43 അംഗ സെൻട്രൽ കമ്മിറ്റിയിൽ നിന്നാണ് 7 അംഗ സെക്രട്ടറിയേറ്റിനെ രൂപീകരിച്ചത്.

ജില്ലാ സമ്മേളനത്തിന് ശേഷം ചേർന്ന ആദ്യ സെക്രട്ടറിയേറ്റ് യോഗത്തിൽ നിസാർ കൊല്ലത്തെ പ്രസിഡന്റ് ആയും ജഗത് കൃഷ്ണകുമാറിനെ ജനറൽ സെക്രട്ടറിയായും ബിനു കുണ്ടറയെ ട്രഷററായും തിരഞ്ഞെടുത്തു. രാജ് കൃഷ്ണൻ (വർക്കിങ് പ്രസിഡന്റ്), അനൂബ് തങ്കച്ചൻ (ഓർഗനൈസിങ് സെക്രട്ടറി), വി.എം പ്രമോദ് (സെക്രട്ടറി), സിദ്ദിഖ്ഷാൻ (അസിസ്റ്റന്റ് ട്രഷറർ) എന്നിവരാണ് സെക്രട്ടറിയേറ്റിലെ മറ്റ് ഭാരവാഹികൾ.

നിലവിൽ നടന്നുവരുന്ന കാരുണ്യ പദ്ധതികളും പ്രവർത്തനങ്ങളും അതേപടി തുടരുമെന്നും, അടുത്ത രണ്ട് വർഷത്തിനുള്ളിൽ കൂടുതൽ ജനകീയമായ ഇടപെടലുകൾ നടത്തി സംഘടനയെ കൂടുതൽ കരുത്തോടെ മുന്നോട്ട് നയിക്കുമെന്നും നിയുക്ത പ്രസിഡന്റ് നിസാർ കൊല്ലവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ ഉദ്ഘാടനം ചെയ്ത സാംസ്‌കാരിക സമ്മേളനത്തിൽ വച്ചാണ് വരണാധികാരികളായ സലിം തയ്യിൽ, ജോസ് മങ്ങാട് എന്നിവർ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശാന്ത് പ്രബുദ്ധൻ സ്വാഗതമാശംസിച്ചു. കെ.പി.എ രക്ഷാധികാരികളായ ബിജു മലയിൽ, ചന്ദ്രബോസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നിയുക്ത ട്രഷറർ ബിനു കുണ്ടറയുടെ നന്ദി പ്രസംഗത്തോടെ സമ്മേളനം ഔദ്യോഗികമായി സമാപിച്ചു.

article-image

്ിു്ിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed