കേന്ദ്രത്തിന്റെ വിശ്വസ്ത മുഖം; സോളിസിറ്റർ ജനറലായി തുഷാർ മേത്തയ്ക്ക് മൂന്ന് വർഷം കൂടി


ഷീബ വിജയൻ

ന്യൂഡൽഹി: ഇന്ത്യയുടെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ഔദ്യോഗിക കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടി നൽകി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കേന്ദ്രമന്ത്രിസഭയുടെ നിയമന കമ്മിറ്റിയാണ് (ACC) വരാനിരിക്കുന്ന ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ അടുത്ത മൂന്നുവർഷത്തേക്ക് കൂടി തുഷാർ മേത്തയെ ഇതേ പദവിയിൽ പുനർനിയമിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിങ് (DoPT) പുറത്തിറക്കി.

തുഷാർ മേത്തയ്ക്ക് പുറമേ സുപ്രീം കോടതിയിലെ പ്രമുഖരായ അഞ്ച് അഡീഷണൽ സോളിസിറ്റർ ജനറൽമാരുടെ (ASG) കാലാവധിയും മൂന്ന് വർഷത്തേക്ക് കൂടി കേന്ദ്ര സർക്കാർ നീട്ടിയിട്ടുണ്ട്. വിക്രംജിത്ത് ബാനർജി, കെ.എം. നടരാജ്, സൂര്യപ്രകാശ് വി. രാജു, എൻ. വെങ്കട്ടരാമൻ, ഐശ്വര്യ ഭാട്ടി എന്നിവരെയാണ് ഇത്തരത്തിൽ വീണ്ടും നിയമിച്ചത്. കൂടാതെ, ഡൽഹി ഹൈക്കോടതിയിലെ അഡീഷണൽ സോളിസിറ്റർ ജനറലായ ചേതൻ ശർമ്മയുടെ കാലാവധി ആറ് മാസത്തേക്ക് കൂടിയും നീട്ടി നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഏറ്റവും വിശ്വസ്തനും ദേശീയതലത്തിൽ പ്രമുഖനുമായ അഭിന്യാഷക മുഖമാണ് ഗുജറാത്ത് സ്വദേശിയായ തുഷാർ മേത്ത. രാജ്യസുരക്ഷ, പൗരത്വ നിയമം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് തുടങ്ങിയ അത്യന്തം നിർണായകമായ വിഷയങ്ങളിലും ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയ സുപ്രധാന ഹർജികളിലും കേന്ദ്ര സർക്കാരിനായി സുപ്രീം കോടതിയിൽ ശക്തമായ നിയമ വാദങ്ങൾ ഉയർത്തുന്നത് അദ്ദേഹമാണ്. 2014-ൽ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറലായാണ് തുഷാർ മേത്ത ആദ്യമായി ദേശീയതലത്തിൽ ശ്രദ്ധേയനാകുന്നത്. പിന്നീട് 2018 ഒക്ടോബറിൽ അദ്ദേഹം രാജ്യത്തിന്റെ സോളിസിറ്റർ ജനറലായി ചുമതലയേറ്റു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സോളിസിറ്റർ ജനറൽ സ്ഥാനത്തിരുന്ന പ്രമുഖ അഭിഭാഷകരിൽ ഒരാളായ മേത്തയുടെ കാലാവധി മുൻപും പലതവണ നീട്ടി നൽകിയിരുന്നു. കേന്ദ്രത്തിലേക്ക് എത്തുന്നതിന് മുൻപ് ഗുജറാത്ത് സർക്കാരിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായും അദ്ദേഹം ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

article-image

assasawaqs

You might also like

  • Lulu Exchange
  • Straight Forward

Most Viewed