അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ച് കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ) ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
മനാമ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (KSCA) വനിതാ വിഭാഗം സിംപ്ലിഫൈഡ് കുണ്ഡലിനി യോഗ (SKY) ബഹ്റൈന്റെ സഹകരണത്തോടെ പ്രത്യേക യോഗാ പരിപാടി സംഘടിപ്പിച്ചു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ പ്രായവിഭാഗങ്ങളിൽപ്പെട്ട നിരവധി പേർ പങ്കെടുത്തു.
ജൂൺ 20 നു KSCA ആസ്ഥാനത്തു വെച്ച് നടന്ന പരിപാടിയിൽ വനിതാ വിഭാഗം പ്രസിഡന്റ് Mrs രമ സന്തോഷ് സ്വാഗതവും Mrs രാധ ശശി നന്ദിയും രേഖപ്പെടുത്തി. ശ്രീമതി സുമ മനോഹർ പരിപാടി നിയന്ത്രിച്ചു. ആധുനിക ജീവിതശൈലിയിൽ വർധിച്ചുവരുന്ന മാനസിക സമ്മർദ്ദങ്ങളും ആരോഗ്യപ്രശ്നങ്ങളും നേരിടാൻ യോഗയുടെ പ്രാധാന്യം ഏറെ വലുതാണെന്നും, ദിനചര്യയുടെ ഭാഗമാക്കി യോഗ അഭ്യസിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് സഹായകരമാണെന്നും മുഖ്യ പരിശീലകൻ പ്രൊഫ. ശേഖർ സ്വാമിനാഥ് അഭിപ്രായപ്പെട്ടു.
എസ്.കെ.വൈ ബഹ്റൈന്റെ പരിശീലകരുടെ നേതൃത്വത്തിൽ യോഗാസനങ്ങൾ, ശ്വസന വ്യായാമങ്ങൾ, ധ്യാനപരിശീലനം എന്നിവ നടന്നു. പങ്കെടുത്തവർക്ക് യോഗയുടെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചും ബോധവത്കരണം നൽകി.
സമൂഹത്തിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും മാനസിക-ശാരീരിക ക്ഷേമം വർധിപ്പിക്കുന്നതിനുമായി ഇത്തരത്തിലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് കെ.എസ്.സി.എ പ്രസിഡന്റ് ശ്രീ രാജേഷ് നമ്പ്യാർ ആശംസ പ്രസംഗത്തിൽ അറിയിച്ചു.
പരിപാടിയിൽ കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ, ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ, ട്രഷറർ അരുൺ സി ടി , മെംബർഷിപ്പ് സെക്രട്ടറി അനൂപ് പിള്ള, ഫൗണ്ടർ മെമ്പർ ശ്രീ എസ് എം പിള്ള തുടങ്ങിയവരും, കെ എസ് സി എ യുടെ മെമ്പർമാരും, എസ്.കെ.വൈ ബഹ്റൈൻ പ്രതിനിധികളും പങ്കെടുത്തു.
asdsa

