വോയ്‌സ് ഓഫ് ആലപ്പിയുടെ ‘കരുതൽ’ ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
വോയ്‌സ് ഓഫ് ആലപ്പി മനാമ ഏരിയ കമ്മറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, ‘കരുതൽ’ എന്ന പേരിൽ തുശ്ചവേതനക്കാരായ ശുചീകരണ തൊഴിലാളികൾക്ക് പ്രഭാതഭക്ഷണ വിതരണം നടത്തി. പരിപാടിയുടെ ഭാഗമായി മനാമ, ഗുദൈബിയ, സൽമാനിയ, സൽമാബാദ്, റിഫാ, മുഹറഖ്, സീഫ് എന്നിവിടങ്ങളിലായി ഇരുന്നൂറോളം തൊഴിലാളികൾക്കാണ് ഭക്ഷണ വിതരണം നടത്തിയത്. ‘കരുതൽ’ എന്നപേരിൽ വോയ്‌സ് ഓഫ് ആലപ്പി മനാമ ഏരിയ കമ്മറ്റി നടത്തിയ മൂന്നാമത്തെ ഭക്ഷണ വിതരണമായിരുന്നു ഇത്.
ആണ്ടലോസ് ഗാർഡനിൽ നടന്ന ചടങ്ങിൽ വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീം പരിപാടി ഉൽഘാടനം ചെയ്തു. മനാമ ഏരിയ പ്രസിഡന്റ് റെജി രാഘവൻ അധ്യക്ഷനായ പരിപാടിക്ക് സെക്രട്ടറി ദീപക് പ്രഭാകർ സ്വാഗതം പറഞ്ഞു. വോയ്‌സ് ഓഫ് ആലപ്പി ട്രഷറർ ബോണി മുളപ്പാംപള്ളിൽ, ജോയിൻ സെക്രട്ടറിമാരായ ഗിരീഷ് കുമാർ ജി, ജോഷി നെടുവേലിൽ, എന്റർടൈൻമെന്റ് സെക്രട്ടറി ദീപക് തണൽ, ജഗദീഷ് ശിവൻ, ഏരിയ ട്രഷറർ അനൂപ് ശ്രീരാഗ് എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാമിന്റെ കൺവീനർ കെ കെ ബിജു എല്ലാവർക്കും നന്ദി അറിയിച്ചു. മനാമ ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനു വാരിയത്ത്, രജീഷ് ചെങ്ങന്നൂർ എന്നിവർ നേതൃത്വം നൽകി.
സെൻട്രൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ പ്രസന്നകുമാർ, നിതിൻ ചെറിയാൻ, സൈജു സെബാസ്റ്റ്യൻ, സന്ദീപ് സാരംഗ്, വിവിധ ഏരിയ ഭാരവാഹികളായ പ്രവീൺ പ്രസന്നൻ, വിനേഷ് കുമാർ, ബിജുമോൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കൺവീനർ കെ കെ ബിജുവിന്റെ നേതൃത്വത്തിൽ മനാമ ഏരിയ കമ്മറ്റി അംഗങ്ങളും, ലേഡിസ് വിങ്ങും ചേർന്നാണ് ഭക്ഷണം തയ്യാറാക്കിയത്.
asddsadsa

