മുന്നണി സംവിധാനത്തിന്റെ ഉപജ്ഞാതാവ് ബാഫഖി തങ്ങൾ: കെ.പി. മുസ്തഫ


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യയിലെ വൈവിധ്യമാർന്ന രാഷ്ട്രീയ പാർട്ടികൾക്കിടയിൽ മുന്നണി സംവിധാനം രൂപീകരിച്ച് ഐക്യം സാധ്യമാക്കാമെന്ന് കർമ്മം കൊണ്ട് തെളിയിച്ച രാഷ്ട്രീയ നവോത്ഥാന നായകനായിരുന്നു സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെന്ന് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ട്രഷറർ കെ.പി. മുസ്തഫ അഭിപ്രായപ്പെട്ടു. ഒലീവ് സാംസ്കാരിക വേദി സംഘടിപ്പിച്ച 'ബാഫഖി തങ്ങൾ: കാലവും വർത്തമാനവും' എന്ന ശീർഷകത്തിലുള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഫീഖ് തോട്ടക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനീർ ഒഞ്ചിയം, അബ്ദുറസാഖ് നദ്‌വി, അഷറഫ് വണ്ടൂർ, ഷാഹിദ് യൂസഫ്, ഹനീഫ ആറ്റൂർ എന്നിവർ ബാഫഖി തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ കുട്ടൂസമുണ്ടേരി കെ.കെ. മുഹമ്മദ്, കെ.ആർ. ശിഹാബ്, സി.എം. യൂസഫ് എന്നിവരുടെ അനുസ്മരണവും നടന്നു.

article-image

കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ അഷറഫ് കാട്ടിൽ പീടിക, സലിം തളങ്കര, ഷഹീർ കാട്ടാമ്പള്ളി, ഫൈനൽ കണ്ടിത്താഴ, ജില്ലാ ഭാരവാഹികളായ ഇഖ്ബാൽ താനൂർ, മഹ്മൂദ് പെരിങ്ങത്തൂർ, ഇസ്ഹാഖ് വില്ല്യാപ്പള്ളി, നിസാമുദ്ദീൻ മാരായമംഗലം, റാഷിദ് അവിയൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഒലീവ് സാംസ്കാരിക വേദി പ്രവർത്തകരായ മുത്തലിബ് പൂമംഗലം, ഇബ്രാഹിം തിക്കോടി, ഉമ്മർ കൂട്ടിലങ്ങാടി, സലാം കല്ലേരി, ഹാഷിർ കവുങ്ങിൽ, സുബൈർ കച്ചേരിമുക്ക് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. പി.വി. സിദ്ധീഖ് സ്വാഗതവും നൗഫൽ പടിഞ്ഞാറങ്ങാടി നന്ദിയും പറഞ്ഞു.

article-image

svfdgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed