ക്രൈസ്‌തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററും കിംസ് ഹെൽത്തും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര l ബഹ്റൈൻ

മനാമ: ബഹ്‌റൈനിൽ കിംസ് ഹെൽത്തുമായി സഹകരിച്ച് ക്രൈസ്‌തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുഹറഖിലുള്ള കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ വെച്ച് നടന്ന ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്കായി വിവിധ തരത്തിലുള്ള ആരോഗ്യ പരിശോധനകൾ പൂർണ്ണമായും സൗജന്യമായാണ് നടത്തിക്കൊടുത്തത്. ഇതിനുപുറമെ തുടർചികിത്സ ആവശ്യമുള്ളവർക്കായി വിദഗ്ധ ഡോക്ടർമാരുടെ ഫോളോ-അപ്പ് കൺസൾട്ടേഷൻ സൗകര്യവും ഒരുക്കിയിരുന്നു.

സമൂഹത്തിൽ ആരോഗ്യപരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൃത്യമായ ബോധവത്കരണം നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ മെഡിക്കൽ ക്യാമ്പിൽ നൂറിലധികം ആളുകളാണ് പങ്കാളികളായത്. കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ അധികൃതരും വിവിധ മേഖലകളിൽ നിന്നുള്ള സാമൂഹിക പ്രവർത്തകരും ക്രൈസ്‌തവ എഴുത്തുപുര പ്രവാസലോകത്ത് നടത്തുന്ന ഇത്തരം മാതൃകാപരമായ സാമൂഹിക പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് ക്രൈസ്‌തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ നേരിട്ട് നേതൃത്വം നൽകി. വരും ദിവസങ്ങളിലും ആരോഗ്യ സംരക്ഷണ രംഗത്ത് സമൂഹത്തിന് ഏറെ ഉപകാരപ്രദമാകുന്ന ഇത്തരം കൂടുതൽ മികച്ച പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ ചടങ്ങിൽ അറിയിച്ചു.

article-image

േിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed