ഹജ്ജ് സീസണിന്റെ വിജയത്തിൽ സൗദി അറേബ്യയെ പ്രശംസിച്ച് നീതിന്യായ മന്ത്രി


പ്രദീപ് പുറവങ്കര l ബഹ്റൈൻ

മനാമ: 1447 ഹിജ്റ വർഷത്തെ ഹജ്ജ് സീസണിന്റെ വൻ വിജയത്തെയും തീർത്ഥാടകർക്കായി ഒരുക്കിയ മികച്ച സേവനങ്ങളെയും നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രിയും സുപ്രീം കമ്മിറ്റി ഫോർ ഹജ്ജ് ആൻഡ് ഉംറ അഫയേഴ്സ് ചെയർമാനുമായ നവാഫ് ബിൻ മുഹമ്മദ് അൽ മആവ്ദ പ്രശംസിച്ചു. ഹജ്ജ് തീർത്ഥാടനത്തിലുടനീളം ബഹ്‌റൈനി തീർത്ഥാടകർക്ക് സമഗ്രമായ പിന്തുണയും പരിചരണവും ഉറപ്പാക്കാൻ സഹായിച്ചത് ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ നിരന്തരമായ ശ്രദ്ധയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശങ്ങളുമാണെന്ന് മന്ത്രി എടുത്തുപറഞ്ഞു.

ഇരുഹറമുകളുടെയും സൂക്ഷിപ്പുകാരനായ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ നിരന്തര മേൽനോട്ടത്തിലും സൗദി അറേബ്യ നടത്തിയ മികച്ച ശ്രമങ്ങളെ അൽ മആവ്ദ അഭിനന്ദിച്ചു. തീർത്ഥാടകർക്ക് സുരക്ഷിതവും സുഖകരവുമായ അന്തരീക്ഷത്തിൽ ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാൻ ഈ ക്രമീകരണങ്ങൾ ഏറെ സഹായിച്ചതായി അദ്ദേഹം പറഞ്ഞു.

ശൈഖ് അദ്നാൻ അബ്ദുള്ള അൽ ഖത്താന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ ഹജ്ജ് മിഷനിൽ പങ്കെടുത്ത വിവിധ കമ്മിറ്റികളുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. വിശുദ്ധ നഗരങ്ങളിൽ തീർത്ഥാടകർക്ക് പിന്തുണ നൽകിയ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ സമിതി, ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കൽ സമിതി, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കൗട്ട് സംഘങ്ങൾ, മറ്റ് സംഘടനാ-സേവന വിഭാഗങ്ങൾ എന്നിവരുടെ സംഭാവനകളെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു.

വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സൗദി അറേബ്യക്കുള്ള പരിചയസമ്പന്നതയും അത്യാധുനിക സംവിധാനങ്ങളുടെയും ആധുനിക സാങ്കേതികവിദ്യകളുടെയും ഉപയോഗവും തീർത്ഥാടകരെ സേവിക്കുന്നതിനും ഹജ്ജ് സീസണിൽ സുഗമമായ സുരക്ഷ ഉറപ്പാക്കുന്നതിനും അവർക്കുള്ള പ്രതിബദ്ധതയുടെ തെളിവാണെന്ന് അൽ മആവ്ദ ചൂണ്ടിക്കാട്ടി. ബഹ്‌റൈനി തീർത്ഥാടകരെ സേവിക്കുന്നതിൽ മികച്ച സഹകരണവും ഏകോപനവും ഉറപ്പാക്കുകയും അംഗീകൃത പ്ലാനുകളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കുകയും ചെയ്ത ബഹ്‌റൈനിലെ ഹജ്ജ് ടൂർ ഓപ്പറേറ്റർമാരെയും അദ്ദേഹം അഭിനന്ദിച്ചു. ഈ കൂട്ടായ ശ്രമങ്ങളാണ് ഹജ്ജ് സീസണിന്റെ സമ്പൂർണ്ണ വിജയത്തിന് കാരണമായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

article-image

ു്ിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed