വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞ; പ്രവാസലോകത്തും ആവേശം വിതറി ടീം യു.ഡി.എഫ് ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: വി.ഡി. സതീശന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹ്‌റൈനിലെ പ്രവാസി സമൂഹം ആവേശത്തോടെ ആഘോഷിച്ചു. യു.ഡി.എഫ് പോഷക സംഘടനകളായ ഒ.ഐ.സി.സി.യും കെ.എം.സി.സി.യും സംയുക്തമായാണ് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ (BMC) വിപുലമായ വിജയാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ദേശീയ-ജില്ലാ-നിയോജകമണ്ഡലം തലങ്ങളിൽ പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബഹ്‌റൈൻ ടീം യു.ഡി.എഫ് മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. യാത്രാവിലക്കുകളും പ്രതിസന്ധികളും കാരണം നിരവധി നേതാക്കൾക്ക് നാട്ടിലെത്തി നേരിട്ട് പ്രചാരണത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാൽ, ഈ വെല്ലുവിളിയെ മറികടന്ന് മാക്സിമം പ്രവാസി കുടുംബങ്ങളെ ഫോൺ വഴിയും സമൂഹമാധ്യമങ്ങൾ വഴിയും നേരിട്ട് ബന്ധപ്പെട്ട് വോട്ട് അഭ്യർത്ഥിക്കാൻ സാധിച്ചതാണ് യു.ഡി.എഫിന്റെ ഈ തിളക്കമാർന്ന വിജയത്തിന് പിന്നിലെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.

എല്ലാ വിഭാഗം ജനങ്ങളും വൻ പ്രതീക്ഷയോടെയാണ് പുതിയ വി.ഡി. സതീശൻ സർക്കാരിനെ നോക്കിക്കാണുന്നത്. പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞത് പ്രവാസലോകത്തെ സംഘടനകളുടെ കൂട്ടായ വിജയമാണ്. പ്രകടനപത്രികയിൽ പ്രഖ്യാപിച്ച പ്രവാസി ക്ഷേമ പദ്ധതികൾ എത്രയും വേഗം ആരംഭിക്കണമെന്നും നേതാക്കൾ പുതിയ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച വിജയാഘോഷ സമ്മേളനം കെ.എം.സി.സിയുടെ മുതിർന്ന നേതാവ് കുട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ട്രഷറർ കെ.പി. മുസ്തഫ സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ ഒ.ഐ.സി.സി വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് റഫീഖ് തോട്ടക്കര, ഒ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി മനു മാത്യു, കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി അഷ്റഫ് കാട്ടിൽപീടിക, ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. ഷെമീം, ജേക്കബ് തേക്കുംതോട്, വൈസ് പ്രസിഡന്റ് ചെമ്പൻ ജലാൽ, കെ.എം.സി.സി വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട, ഒ.ഐ.സി.സി ലേഡീസ് വിങ് പ്രസിഡന്റ് മിനി മാത്യു, നൗക ബഹറിൻ ജനറൽ സെക്രട്ടറി അശ്വതി, ജി.എസ്.എസ് പ്രസിഡന്റ് സനീഷ്, പ്രമുഖ മാധ്യമപ്രവർത്തകരായ ഇ.വി. രാജീവ്, സിറാജ് പള്ളിക്കര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഒ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രദീപ് മേപ്പയൂർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

ഒ.ഐ.സി.സി വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, നസീം കൊല്ലം, സീൻസൺ ചാക്കോ, കെ.എം.സി.സി വൈസ് പ്രസിഡന്റുമാരായ എ.പി. ഫൈസൽ, ഫൈസൽ കണ്ടിത്തായ, ഒ.ഐ.സി.സി സെക്രട്ടറിമാരായ സൈഫിൽ മീരാൻ, രഞ്ജൻ കച്ചേരി, രജിത്ത് മുട്ടപ്പാറ, നെൽസൺ വർഗീസ്, ജോണി താമരശ്ശേരി, സിബി തോമസ്, സാമുവൽ മാത്യു, കെ.എം.സി.സി സെക്രട്ടറി ഷഹീർ കാട്ടാൻപള്ളി, നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.പി. കുഞ്ഞഹമ്മദ്, ജമാൽ കുറ്റിക്കാട്ടിൽ, മനോജ് ചെന്നപ്പട്ട എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കൂടാതെ വിവിധ ജില്ലാ പ്രസിഡന്റുമാരായ സന്തോഷ് നായർ, വില്യം ജോൺ, അലക്സ് മഠത്തിൽ, സന്തോഷ് ബാബു, സിജു پുന്നവേലി, ജലീൽ മുല്ലപ്പള്ളി, പി.ടി. ജോസഫ്, സൽമാൻ ഫാരിസ്, ശ്രീജിത്ത് പനായി, നിഖിൽ രമേശ്, സുരേഷ് പുണ്ടൂർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ നാസർ തൊടിയൂർ, ശോഭാ സജി, ലൈജു തോമസ്, ബൈജു മത്തായി, ജോയ് എം.ഡി, വിൻസൺ തോമസ് തുടങ്ങിയവരും വിജയാഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed