പതിനാറാം കേരള നിയമസഭയിലെ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്; മൂന്ന് മുന്നണികളും മത്സരരംഗത്ത്
ഷീബ വിജയൻ
പതിനാറാം കേരള നിയമസഭയുടെ പുതിയ സ്പീക്കറെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ ഒൻപത് മണിക്ക് സഭയ്ക്കുള്ളിൽ നടക്കും. ഭരണപക്ഷ നിരയിൽ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ യുഡിഎഫ് സ്ഥാനാർത്ഥിയായ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. എൽഡിഎഫ് സ്ഥാനാർത്ഥിയായി എ.സി. മൊയ്തീനും ബിജെപി സ്ഥാനാർത്ഥിയായി ബി.ബി. ഗോപകുമാറും മത്സരരംഗത്തുണ്ട്. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്പീക്കർ തിരഞ്ഞെടുപ്പിൽ ബിജെപി ഒരു സ്ഥാനാർത്ഥിയെ നിർത്തുന്നത്. ക്രമപ്രകാരമുള്ള വോട്ടെടുപ്പിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യ വോട്ട് രേഖപ്പെടുത്തും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സഭ മെയ് 28 വരെ പിരിയും. തുടർന്ന് മെയ് 29-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാനടപടികൾ വീണ്ടും ആരംഭിക്കും. ജൂൺ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
sdasdasdsa

