വടകര സഹൃദയ വേദിയുടെ പ്രസംഗ പരിശീലന ക്ലാസ് സമാപിച്ചു; ശ്രീജിത്ത് മൊകേരി മികച്ച പ്രസംഗകൻ


പ്രദീപ് പുറവങ്കര

വടകര: വടകര സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ ജനുവരി മാസം മുതൽ നടത്തിവന്ന ആദ്യ ബാച്ചിന്റെ പ്രസംഗ പരിശീലന ക്ലാസ് സമാപിച്ചു. ലതീഫ് കോലിക്കൽ നയിച്ച ക്യാമ്പിൽ മുപ്പതോളം പേരാണ് പങ്കെടുത്തത്.

സഹൃദയ വേദി ഓഫീസിൽ സുനിൽ വില്യാപ്പള്ളിയുടെ കോർഡിനേഷനിൽ ഗ്രാൻഡ് ഫിനാലെ അരങ്ങേറി. ഇതിന്റെ ഭാഗമായി ക്യാമ്പ് അംഗങ്ങളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ പ്രസംഗ മത്സരം ശ്രദ്ധേയമായി. ശശിധരൻ എം നയിച്ച 'ധ്വനി' (ഗ്രൂപ്പ് എ), മുഹമ്മദ് അഷ്‌റഫ്‌ നയിച്ച 'താളം' (ഗ്രൂപ്പ് ബി), വിനീഷ് എം പി നയിച്ച 'കാവേരി' (ഗ്രൂപ്പ് സി) എന്നീ ഗ്രൂപ്പുകളാണ് മത്സരത്തിൽ മാറ്റുരച്ചത്.

article-image

ധ്വനി ഗ്രൂപ്പിൽ നിന്ന് ദീപ അജേഷ്, നിഷ വിനീഷ്, രാജീവ് വാണിമേൽ, ശിവദാസ് എം, ബാബു എം എം എന്നിവരും, താളം ഗ്രൂപ്പിൽ നിന്ന് സജീവ് പാക്കയിൽ, ബിജു കൃഷ്ണകൃപ, ജിഷ ശ്രീജിത്ത്, വിജയൻ കാവിൽ, അജേഷ് കെ കെ എന്നിവരും മത്സരിച്ചു. കാവേരി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഷൈനി ശശിധരൻ, നിർമല ശിവദാസ്, ഷാനിമ സുനിൽ, അശോകൻ മേമുണ്ട, ശ്രീജിത്ത് മൊകേരി എന്നിവരും വേദിയിലെത്തി.

മത്സരത്തിൽ ശ്രീജിത്ത് മൊകേരി ഒന്നാം സ്ഥാനവും, അജേഷ് കെ കെ രണ്ടാം സ്ഥാനവും, ദീപ അജേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച അവതാരകനുള്ള പ്രത്യേക പുരസ്കാരത്തിന് മുഹമ്മദ് അഷ്‌റഫ്‌ അർഹനായി. ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ച പ്രീജ വിജയൻ, ഷബീന സുനിൽ എന്നിവർ വരാനിരിക്കുന്ന രണ്ടാമത്തെ ക്യാമ്പിൽ പങ്കെടുക്കാനുള്ള തങ്ങളുടെ താല്പര്യം പ്രകടിപ്പിച്ചു.

വിജയികൾക്കുള്ള സമ്മാനദാനവും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സംഘടന ഭാരവാഹികളും ലത്തീഫ് കോലിക്കലും ചേർന്ന് നിർവ്വഹിച്ചു. സുമേഷ് അനേരി, അനിത ബാബു, ഷീബ സുനിൽ എന്നിവരായിരുന്നു മത്സരങ്ങളുടെ വിധികർത്താക്കൾ. സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ എം എം ബാബു നന്ദി രേഖപ്പെടുത്തി.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed