മനാമയിൽ ക്രൗൺ പ്ലാസ ഹോട്ടലിന് നേരെ ആക്രമണം; ആളപായമില്ല, നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ പ്രമുഖ ഹോട്ടലായ ക്രൗൺ പ്ലാസയ്ക്ക് നേരെ ഇന്ന് രാവിലെ ആക്രമണമുണ്ടായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ഹോട്ടലിന് ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ആർക്കും ജീവഹാനിയോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.
മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് തലസ്ഥാന നഗരിയിലെ പ്രധാന ഹൊട്ടലിന് നേരെ ആക്രമണമുണ്ടായത്. സംഭവസ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
dfssdfsadfd


