കിംഗ് ഫഹദ് സൗദി കോസ്‌വേ വഴിയുള്ള ഗതാഗതം സാധാരണ നിലയിൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: മേഖലയിലുണ്ടായ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്കിടയിലും ബഹ്‌റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ വഴിയുള്ള ഗതാഗതം തടസ്സമില്ലാതെ തുടരുകയാണ്. ഇരുവശങ്ങളിലേക്കുമുള്ള വാഹനസഞ്ചാരവും യാത്രക്കാരുടെ ക്രോസിംഗ് നടപടികളും സാധാരണ നിലയിൽ തന്നെയാണെന്ന് അധികൃതർ വ്യക്തമാക്കി. വ്യോമപാത അടച്ചെങ്കിലും കരമാർഗ്ഗമുള്ള ഈ യാത്രയ്ക്ക് നിലവിൽ തടസ്സങ്ങളൊന്നുമില്ല.

രാജ്യത്തെ സുപ്രധാന മേഖലകളുടെ പ്രവർത്തനം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും നിലവിലെ സാഹചര്യത്തിൽ യാത്രക്കാർ കാണിക്കുന്ന സഹകരണത്തിന് നന്ദി അറിയിക്കുന്നതായും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed