ഖമേനിയുടെ ആസ്ഥാനത്തിന് നേരെ ആക്രമണം; ഇറാൻ ഏകാധിപതിയുടെ അന്ത്യം അടുത്തുവെന്ന് നെതന്യാഹു


പ്രദീപ് പുറവങ്കര 

തെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ടെഹ്‌റാനിലെ ഔദ്യോഗിക വസതി ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖമേനിയെ 'ഏകാധിപതി' എന്ന് വിശേഷിപ്പിച്ച നെതന്യാഹു, അദ്ദേഹത്തിന്റെ ഭരണം അവസാനിക്കാറായതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് അവകാശപ്പെട്ടു.

ഇറാനെതിരെയുള്ള സൈനിക നടപടികൾ ആവശ്യമുള്ളിടത്തോളം കാലം തുടരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇസ്രായേൽ പൗരന്മാർ ഹോം ഫ്രണ്ട് കമാൻഡ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇസ്രായേൽ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ തുടരുമെന്ന ശക്തമായ സൂചനയാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ വാക്കുകൾ നൽകുന്നത്.

 

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed