ഇറാന്റെ വ്യോമാക്രമണം തകർത്തുവെന്ന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈന് നേരെ ഇന്ന് വൈകുന്നേരം ഇറാൻ നടത്തിയ ആവർത്തിച്ചുള്ള വ്യോമാക്രമണങ്ങളെ വിജയകരമായി തടഞ്ഞതായി ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശത്രുനീക്കങ്ങളെ ഫലപ്രദമായി നേരിട്ടതായി ജനറൽ കമാൻഡ് അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ പൂർണ്ണമായും സുരക്ഷിതമാണെന്നും സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.

ഭീരുത്വം നിറഞ്ഞ ഈ ആക്രമണങ്ങളിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് സേന സ്ഥിരീകരിച്ചു. എന്നാൽ, അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം നടത്തിക്കൊണ്ടുള്ള ഇത്തരം പ്രകോപനങ്ങൾ കണക്കിലെടുത്ത് മുൻകരുതൽ നടപടിയായി ബഹ്‌റൈൻ രാജ്യത്തെ വ്യോമപാത താൽക്കാലികമായി അടച്ചിട്ടുണ്ടെന്നും, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര നിയമങ്ങൾക്കും യുഎൻ ചാർട്ടറിനും വിധേയമായി ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാൻ ബഹ്‌റൈന് അവകാശമുണ്ടെന്നും ബിഡിഎഫിന്റെ പ്രസ്താവനയിൽ പറയുന്നു.

ആക്രമണം നടന്ന സ്ഥലങ്ങളിൽ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക ഫീൽഡ് ടീമുകൾ പരിശോധന തുടരുകയാണ്. രാജ്യത്തിന്റെ സമാധാനവും സുസ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഏത് തരത്തിലുള്ള ആക്രമണങ്ങളെയും പരാജയപ്പെടുത്താൻ ബഹ്‌റൈൻ സൈന്യം സദാ സജ്ജമാണെന്നും ജനറൽ കമാൻഡ് കൂട്ടിച്ചേർത്തു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed