ദൃശ്യങ്ങൾ പകർത്തിയാൽ കർശന നിയമനടപടി; ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: നിലവിലെ പ്രത്യേക സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ പകർത്തുന്നതും (Filming) അവ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതും (Publishing/Republishing) കുറ്റകരമാണെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും.
സംഭവസ്ഥലത്തെ വീഡിയോ ക്ലിപ്പുകൾ പങ്കുവെക്കുന്നത് രാജ്യത്തിന്റെ സുരക്ഷയെ ദോഷകരമായി ബാധിക്കുമെന്നും ഇത് നിയമലംഘനമാണെന്നും മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ നടപടികൾക്ക് തടസ്സമുണ്ടാക്കുന്ന ഇത്തരം പ്രവണതകളിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾക്കായി മാത്രം കാത്തിരിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
aa


